നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾക്ക് ആരും ചെവികൊടുക്കേണ്ട; പോസ്റ്റുമായി വാവ സുരേഷ്

  തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾക്ക് ആരും ചെവികൊടുക്കേണ്ട; പോസ്റ്റുമായി വാവ സുരേഷ്

  Vava Suresh posts an update on his snake bite and hospitalisation | വാവ സുരേഷിന് പറയാനുള്ളതെന്ത്?

  News18

  News18

  • Share this:
   വാവ സുരേഷിന് എന്തുപറ്റി എന്നോർത്ത് ആകുലപ്പെടുന്നവർക്കു മുന്നിൽ ഫേസ്ബുക് പോസ്റ്റുമായി സാക്ഷാൽ സുരേഷ് എത്തുന്നു. പാമ്പുകടിയേറ്റു ചികിത്സയിൽക്കഴിയുന്ന തന്റെ നില ഗുരുതരമാണെന്നും മറ്റും പറഞ്ഞു വാർത്ത വരുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് ഇടുന്നതെന്നു വാവ സുരേഷ് പറയുന്നു. പോസ്റ്റ് ചുവടെ.

   നമസ്കാരം...
   13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
   ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..
   പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും. MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും,
   എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
   സ്നേഹപൂർവ്വം
   വാവ സുരേഷ്

   First published:
   )}