മകൻ പൈലറ്റ്, അമ്മ ഫ്ളൈറ്റ് അറ്റൻഡന്റ്; ഇരുവരും ഒരേ വിമാനത്തിൽ; വൈറൽ വീഡിയോ

Last Updated:

രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് എന്നാണ് പൈലറ്റ് വീഡിയോയിൽ പറയുന്നത്

യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ പൈലറ്റ്, ഫ്ളൈറ്റ് അറ്റൻഡന്റായ തന്റെ അമ്മയ്ക്കൊപ്പം ജോലി ചെയ്യുന്ന അനുഭവം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് എന്നാണ് പൈലറ്റ് വീഡിയോയിൽ പറയുന്നത്. വിമാനം പറന്നുയരുന്നതിന് മുമ്പ് യാത്രക്കാരെ അഭിസംബോധന ചെയ്യുമ്പോളായിരുന്നു അമ്മയെക്കുറിച്ച് അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. തുടർന്ന്, വിമാനത്തിലുള്ള എല്ലാ യാത്രക്കാരെയും
അദ്ദേഹം സ്വാഗതം ചെയ്യുന്നുമുണ്ട്.
“ഒരിക്കൽ നിങ്ങളുടെ ഉച്ചഭക്ഷണം പായ്ക്ക് ചെയ്തിരുന്ന വ്യക്തി നിങ്ങളുടെ സഹപ്രവർത്തകയായി ജോലി ചെയ്യുമ്പോൾ,” എന്ന അടിക്കുറിപ്പോടെയാണ് യുണൈറ്റഡ് എയർലൈൻസിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫ്ലൈറ്റ് അറ്റൻഡന്റായ അമ്മ തന്റെ കുട്ടിക്കാലം മുതൽ, തനിക്ക് ഏറ്റവുമധികം പിന്തുണ നൽകിയ വ്യക്തി ആയിരുന്നുവെന്നും തന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാൻ തനിക്കൊപ്പം നിന്നെന്നും പൈലറ്റായ മകൻ വീഡിയോയിൽ തുടർന്നു പറയുന്നുണ്ട്. അമ്മയുടെ കൈപിടിച്ച് യാത്രക്കാർക്ക് പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. യാത്രക്കാർ വളരെ ആവേശത്തോടെയാണ് പൈലറ്റിന്റെ വാക്കുകളെ കയ്യടിച്ച് സ്വീകരിച്ചത്.
advertisement
കുട്ടിക്കാലം മുതൽ പൈലറ്റിനെ അറിയാവുന്ന ഒരാളും വീഡിയോക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പൈലറ്റ് തന്റെ കുട്ടിക്കാലത്തെ ഉറ്റസുഹൃത്തുക്കളിൽ ഒരാളാണെന്നും ഒരു മികച്ച പൈലറ്റും തനിക്ക് അറിയാവുന്ന ഏറ്റവും നല്ല ആളുകളിൽ ഒരാളുമാണെന്നും അദ്ദേഹം കുറിച്ചു. പൈലറ്റിന്റെ അമ്മയെയും അദ്ദേഹം അഭിനന്ദിച്ചു. ഇതിനകം ഏകദേശം 1.8 ദശലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഏകദേശം 1,500 കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. പൈലറ്റായ അമ്മയും മകളും ഒരുമിച്ച് വിമാനം പറത്തി കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇവർ ജോലി ചെയ്യുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈനിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം നടന്നത്.
advertisement

View this post on Instagram

A post shared by United Airlines (@united)

advertisement
കഴിഞ്ഞ വർഷം ജൂലൈ 23-ന് ഡെന്‍വറില്‍ നിന്ന് സെന്റ് ലൂയിസിലേക്ക് വിമാന പറത്തിയ ക്യാപ്റ്റന്‍ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസര്‍ കീലി പെറ്റിറ്റുമാണ് ചരിത്രം സൃഷിടച്ചത്. നൗ ദിസ് ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍, വിമാനത്തിനുള്ളിലെ യാത്രക്കാരുമായി ഹോളി പെറ്റിറ്റിന് ഈ ചരിത്ര നിമിഷത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാം.”ഇവിടെ വന്നതിന് എല്ലാവര്‍ക്കും നന്ദി. ഇത് ഞങ്ങള്‍ക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനും വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ പൈലറ്റുമാരാകുന്ന ആദ്യത്തെ അമ്മയും മകളുമാണ് ഞങ്ങള്‍”, എന്ന് അവര്‍ പറയുന്നത് വീഡിയോയില്‍ കേൾക്കാം.
advertisement
കോളേജ് പഠനം കഴിഞ്ഞ് ആദ്യം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായിട്ടാണ് ഹോളി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് പൈലറ്റായി. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ക്കിടയിലാണ് ഹോളി ഫ്‌ളൈയിംഗ് ക്ലാസുകള്‍ പങ്കെടുക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ചെയ്‌തത്. കീലിയും അമ്മയെപ്പോലെ തന്റെ 14 വയസു മുതലേ, പൈലറ്റാകുന്നത് സ്വപ്നം കണ്ടിരുന്നു. പൈലറ്റ് ലൈസന്‍സ് നേടി 2017 ല്‍ ഇന്റേണ്‍ ആയി എയര്‍ലൈനില്‍ ചേരുകയും ചെയ്തു. പിന്നീട് കീലി പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകൻ പൈലറ്റ്, അമ്മ ഫ്ളൈറ്റ് അറ്റൻഡന്റ്; ഇരുവരും ഒരേ വിമാനത്തിൽ; വൈറൽ വീഡിയോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement