വിവാഹത്തിനെത്തിയ അതിഥികള്‍ ഭക്ഷണം കഴിക്കാന്‍ പോയത് കുഞ്ഞിനെ വധുവിനെ ഏല്‍പ്പിച്ച് ! വീഡിയോ വൈറല്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
വധൂവരന്മാര് കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം
വിവാഹ ദിവസത്തെ സംഭവങ്ങള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ വധൂവരന്മാരെ ഏല്‍പ്പിച്ച് ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കും വഴിയൊരുക്കി.
വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. വിവാഹത്തിനെത്തിയ അതിഥികള്‍ വധുവിന്റെ മടിയില്‍ കുഞ്ഞിനെ കിടത്തി ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഭക്ഷണം ആസ്വദിച്ച് കഴിച്ചപ്പോള്‍ വധൂവരന്മാര് കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം. കുഞ്ഞിനെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് ഉറക്കെ കരയുന്നുണ്ട്.
എന്നാല്‍ കുഞ്ഞ് കരയുന്നത് കണ്ട് വരന് വേഗത്തില്‍ കുഞ്ഞിനെ വധുവിന്റെ കൈയ്യില്‍ നിന്നും വാങ്ങി ശാന്തമാക്കാന്‍ നോക്കുന്നുണ്ട്. കുഞ്ഞിനെ സൗമ്യമായി തലോടുന്നതും കരച്ചില് നിര്‍ത്താന്‍ നോക്കുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളിലുണ്ട്.
advertisement
ഈ വൈറല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തി. വരന്റെ പെരുമാറ്റത്തെ പലരും പുകഴ്ത്തി. വരന് കുഞ്ഞിനോട് വളരെയധികം കരുതല്‍ ഉള്ളവനാണെന്ന് പലരും വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. എന്നാല്‍ ഒരു കൂട്ടര് മാതാപിതാക്കളുടെ പ്രവൃത്തിയെ വിമര്‍ശിച്ചു. ഇത് അനുചിതമായി പോയെന്ന് പലരും കമന്റ് ചെയ്തു.
1.2 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. വധൂവരന്മാരെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ വന്നു. വരന് എന്തൊരു നല്ലയാളാണെന്ന് ഒരാള്‍ കുറിച്ചു. വരന് കുഞ്ഞിനെ എടുത്ത രീതിയെ പ്രശംസിച്ച് ഒരാൾ അദ്ദേഹം ഒരു മികച്ച അച്ഛനായിരിക്കുമെന്ന് എഴുതി.
advertisement
നവദമ്പതികള്‍ക്ക് ഭാവിയിലേക്കുള്ള പ്രായോഗിക പരിശീലനമാണ് ഇതെന്നായിരുന്നു ഒരു പ്രതികരണം. എന്നാല്‍, എന്നാല്‍ ആ കുടുംബത്തോടുള്ള അനാദരവായി പോയി ഇതെന്ന് ഒരാള്‍ പ്രതികരിച്ചു.
മറ്റൊരു രസകരമായ വൈറല്‍ വിവാഹ വീഡിയോയില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി ഒരു വിവാഹ ആഘോഷത്തില്‍ എത്തി ഭക്ഷണത്തിനായി ക്യു നില്ക്കുന്നു. ഏകദേശം 470 രൂപയുടെ ഭക്ഷണം അയാള്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. 300 രൂപ വിലയുള്ള ഒരു പ്ലേറ്റ് നിറയെ പ്രധാന വിഭവങ്ങള്‍. 50 രൂപ വിലയുള്ള മഞ്ചൂരിയന്, 20 രൂപ വിലയുള്ള ഗുലാബ് ജാമുന്, 100 രൂപ വിലയുള്ള മറ്റ് വിഭവങ്ങള്‍ എന്നിവയാണ് അയാള്‍ കഴിക്കുന്നത്.
advertisement
ഭക്ഷണത്തിന് ശേഷം അയാള്‍ വധുവിന് ഒരു സമ്മാനം നല്‍കുന്നതും വീഡിയോയിലുണ്ട്. ഒരു കവറില്‍ പത്ത് രൂപ നോട്ടാണ് സമ്മാനം നല്‍കുന്നത്. ഈ വീഡിയോയും വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 23, 2025 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിനെത്തിയ അതിഥികള്‍ ഭക്ഷണം കഴിക്കാന്‍ പോയത് കുഞ്ഞിനെ വധുവിനെ ഏല്‍പ്പിച്ച് ! വീഡിയോ വൈറല്‍