Raj Nidimoru | കോടികളുടെ ആസ്തി, സംവിധായകൻ; സാമന്തയുടെ വരൻ രാജ് നിദിമോറിനെ കുറിച്ചറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
രാജ് നിദിമോരുവും മുൻ ഭാര്യ ശ്യാമാലി ദേയും 2022-ൽ വിവാഹമോചനം നേടിയിരുന്നു
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോറുവും ഇന്ന് രാവിലെയാണ് വിവാഹിതരായത്. ഡിസംബർ 1 തിങ്കളാഴ്ച കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിനുള്ളിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
അതിരാവിലെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഏകദേശം 30 അതിഥികൾ മാത്രമാണ് പങ്കെടുത്തത്. സാമന്ത ചുവന്ന സാരിയാണ് ധരിച്ചിരുന്നത്. 'ദി സിറ്റാഡൽ: ഹണി ബണ്ണി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായതെന്നും കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
കൃഷ്ണ ഡി.കെ.യുമായുള്ള സഹകരണത്തിലൂടെ 'രാജ് & ഡി.കെ.' എന്ന ബാനറിൽ പ്രശസ്തനായ സംവിധായകനാണ് രാജ് നിദിമോറു. 'ദി ഫാമിലി മാൻ', 'ഗൺസ് ആൻഡ് ഗുലാബ്സ്', 'ഷോർ ഇൻ ദി സിറ്റി', 'സ്ത്രീ' തുടങ്ങിയ സിനിമകളിലും വെബ് സീരീസുകളിലുമായി പ്രശംസ നേടിയ നിരവധി പ്രോജക്റ്റുകൾ ഇവർ സംവിധാനം ചെയ്തിട്ടുണ്ട്. 'ഫ്ലവേഴ്‌സ്', '99', 'ഗോ ഗോവ ഗോൺ', 'ഹാപ്പി എൻഡിംഗ്', 'എ ജെന്റിൽമാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടി. നിലവിൽ അദ്ദേഹം 'ദി ഫാമിലി മാൻ സീസൺ 3' ന്റെ വിജയത്തിലാണ്.
advertisement
പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് രാജ് നിദിമോറുവിൻ്റെ ആസ്തി 83-85 കോടി രൂപയാണ്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ സിനിമകളിലും വെബ് സീരീസുകളിലുമായി അദ്ദേഹം നേടിയ വരുമാനമാണ് ഈ തുകയിൽ ഉൾപ്പെടുന്നത്. ഒരു പ്രോജക്ടിനുള്ള ഫീസ് ഉൾപ്പെടെയുള്ള മറ്റ് സാമ്പത്തിക വിവരങ്ങൾ പൊതുവായി ലഭ്യമല്ല.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിലാണ് രാജ് നിദിമോറു ജനിച്ചത്. എസ്‌വിയു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പഠിക്കുമ്പോഴാണ് അദ്ദേഹം തൻ്റെ ഭാവി പങ്കാളിയായ കൃഷ്ണ ഡി.കെ.യെ കണ്ടുമുട്ടിയത്. ബിരുദാനന്തരം ഇരുവരും തുടർ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോവുകയും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് ചലച്ചിത്രനിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ബോളിവുഡിൽ തങ്ങളുടേതായ സ്ഥാനം നേടുകയും ചെയ്തു.
advertisement
രാജ് നിദിമോരുവും മുൻ ഭാര്യ ശ്യാമാലി ദേയും 2022-ൽ വിവാഹമോചനം നേടിയിരുന്നു. അതേസമയം, സാമന്ത റൂത്ത് പ്രഭു തൻ്റെ മുൻ ഭർത്താവും നടനുമായ നാഗ ചൈതന്യയുമായി 2021-ലാണ് വിവാഹബന്ധം വേർപെടുത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 01, 2025 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Raj Nidimoru | കോടികളുടെ ആസ്തി, സംവിധായകൻ; സാമന്തയുടെ വരൻ രാജ് നിദിമോറിനെ കുറിച്ചറിയാം


