'ചെക്കൻ ഐഐടിയിൽ പഠിച്ചതാവണം; സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല'; യുവതിയുടെ പരസ്യം വൈറൽ

Last Updated:

വരന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ട ചില ബിരുദങ്ങളും പഠനം പൂര്‍ത്തിയാക്കേണ്ട സ്ഥാപനങ്ങളെകുറിച്ചും വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ജീവിത പങ്കാളിയെ തേടുന്നവർ നിരവധിയാണ്. വധുവിന്റെ വമ്പൻ ഡിമാന്‍ഡുകള്‍ (demands) ഉള്‍പ്പെടെയുള്ള ഒരു മാട്രിമോണിയല്‍ പ്രൊഫൈലാണ് (matrimonial profile) ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചർച്ചയാകുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വധുവിന്റെ (bride) ഡിമാന്‍ഡുകള്‍ പങ്കുവെച്ചിരിക്കുന്നത്. വരന്റെ (groom) ജനനം 1992 ജൂണിന് മുമ്പ് ആകരുതെന്ന് പരസ്യത്തിൽ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാൽ വരന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്
വരന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ട ചില ബിരുദങ്ങളും പഠനം പൂര്‍ത്തിയാക്കേണ്ട സ്ഥാപനങ്ങളെകുറിച്ചും വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. എംബിഎ, എംടെക്, എംഎസ്, പിജിഡിഎം എന്നിവയിലേതെങ്കിലുമാണ് വരൻ പൂർത്തിയാക്കിയിരിക്കേണ്ട ബിരുദങ്ങള്‍. IIT ബോംബെ, മദ്രാസ്, കാണ്‍പൂര്‍, ഡല്‍ഹി, റൂര്‍ക്കി, ഖൊരഗ്പൂര്‍, ഗുവാഹത്തി, NIT: കോഴിക്കോട്, ഡല്‍ഹി, കുരുക്ഷേത്ര, ജലന്ധര്‍, ട്രിച്ചി, സൂറത്കല്‍, വാറങ്കല്‍, ഐഐടി ഹൈദരാബാദ്, അലഹബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെയുള്ള ടിയര്‍-1 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയവർക്കാണ് മുൻഗണന.
advertisement
എന്‍ജിനിയറിംഗ് ബിരുദധാരികള്‍ ഐഐഎസ് ബാംഗ്ലൂര്‍, ബിഐടിഎസ് പിലാനി, ഹൈദരാബാദ്, ഡിടിയു, എന്‍എസ്‌ഐടി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി (കല്‍ക്കട്ട) എന്നിവിടങ്ങങളില്‍ പഠിച്ചവരായിരിക്കണം. എംബിഎ പഠിച്ചവര്‍ IIM: അഹമ്മദാബാദ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഇന്‍ഡോര്‍, ലഖ്നൗ, കോഴിക്കോട്, എഫ്എംഎസ്, ഐഐഎഫ്ടി, ഐഎസ്ബി, ജെബിഐഎംഎസ്, എംഡിഐ, എന്‍ഐടിഐഇ, എസ്പി ജെയിന്‍, എസ്‌ജെഎംഎസ്ഒഎം, എക്‌സ്എല്‍ആര്‍ഐ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കണം.
ശമ്പളം വര്‍ഷത്തില്‍ 30 ലക്ഷത്തില്‍ കുറവായിരിക്കരുതെന്നും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം ഇയാളെന്നും പ്രൊഫൈലില്‍ പറയുന്നു. വരന്റെ ഉയരം 5'7' നും 6' നും ഇടയിലായിരിക്കണമെന്ന് പ്രൊഫൈലില്‍ പറയുന്നുണ്ട്. വരന് 2 സഹോദരങ്ങളില്‍ കൂടരുതെന്നും അതില്‍ പറയുന്നു. വിദ്യാസമ്പന്നരായ കുടുംബത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് പ്രൊഫൈല്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
advertisement
വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് യുവതിയുടെ പ്രൊഫൈലിന് ലഭിച്ചത്. ചിലര്‍ പെണ്‍കുട്ടിക്ക് ഡിമാന്‍ഡുകള്‍ വളരെ കൂടുതലാണെന്ന് പറയുമ്പോള്‍, മറ്റ് ചിലര്‍ പെണ്‍കുട്ടിക്ക് ഡിമാന്‍ഡ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പറയുന്നു. ' അവള്‍ ഒരു ഭര്‍ത്താവിനെ തേടുകയാണോ'? എന്ന് ഒരു ഉപയോക്താവ് ചോദിക്കുന്നുണ്ട്.
ഏതെങ്കിലും ആണ്‍കുട്ടികളാണ് ഇത്തരം ഡിമാന്‍ഡുകള്‍ പോസ്റ്റ് ചെയ്യുന്നതെങ്കില്‍ ഉണ്ടാകുന്ന അവസ്ഥ എന്താകുമെന്ന് സങ്കല്‍പ്പിച്ച് നോക്കണമെന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. അവള്‍ക്ക് വരനെ അല്ല ആവശ്യമെന്നും ഒരു ബാങ്ക് ആണെന്നും ഒരാള്‍ പറഞ്ഞു.
advertisement
എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിക്കുന്നവരും നിരവധിയാണ്. ഓരോരുത്തര്‍ക്കും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഒരാള്‍ പറയുന്നു. '' അവളുടെ ജീവിതം, അവളുടെ തെരഞ്ഞെടുപ്പ്.. അതിനെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ആരാണ്'' എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Summary: Woman gives a weird matrimony ad to find perfect match
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചെക്കൻ ഐഐടിയിൽ പഠിച്ചതാവണം; സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല'; യുവതിയുടെ പരസ്യം വൈറൽ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement