റെയില്‍വേ ട്രാക്കിനടുത്ത് നിന്ന് സെല്‍ഫി; പാഞ്ഞെത്തിയ ട്രെയിൻ തട്ടി, യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Last Updated:

നിസ്സാര പരിക്കുകളോടെ വലിയൊരു അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്

റെയില്‍വേ ട്രാക്കിനടുത്ത് നിന്ന് സെൽഫി എടുക്കുന്നത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. എന്നാല്‍ അത്തരമൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തുര്‍ക്കിയിലാണ് സംഭവം നടന്നത്. റെയില്‍വേ ട്രാക്കിനടുത്ത് നിന്ന് ചിത്രങ്ങളെടുക്കുകയായിരുന്നു യുവതിയും കൂട്ടുകാരും. ബെലെമേദിക് നേച്ചര്‍ പാര്‍ക്കിനടുത്താണ് യുവതിയും സംഘവും നിന്നിരുന്നത്.
ഫോട്ടോ എടുക്കുന്നതിനിടെ തന്റെ കൈപ്പത്തിയുയര്‍ത്തി പോസ് ചെയ്യുകയായിരുന്നു യുവതി. അപ്പോഴാണ് ട്രാക്കിലൂടെ ഒരു ട്രെയിന്‍ ചീറിപ്പാഞ്ഞുവന്നത്. ട്രെയിന്‍ യുവതിയുടെ കൈയ്യില്‍ തട്ടുകയും ചെയ്തു.
ഇതോടെ യുവതി പിന്നിലേയ്ക്ക് തെറിച്ചു പോയി. ഇതുകണ്ട സുഹൃത്തുക്കള്‍ വേഗം അവരെ ആശുപത്രിയിലെത്തിച്ചു. ഈ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
പരിശോധനകൾക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിസ്സാര പരിക്കുകളോടെ വലിയൊരു അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
advertisement
അതേസമയം, വിനോദസഞ്ചാരികള്‍ അതീവ ജാഗ്രതയോടെ പെരുമാറണമെന്ന് പോസോന്റി മേയര്‍ മുസ്തഫ കേയ് പറഞ്ഞു. ചുറ്റുപാടും നിരീക്ഷിച്ച ശേഷം മാത്രം ഫോട്ടോ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും ഇത്തരം അപകടങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017ലാണ് കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കാനായി മൂന്ന് യുവാക്കള്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ സമാനമായ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതും ഈയടുത്ത് വാര്‍ത്തയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെയില്‍വേ ട്രാക്കിനടുത്ത് നിന്ന് സെല്‍ഫി; പാഞ്ഞെത്തിയ ട്രെയിൻ തട്ടി, യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement