എട്ട് മണിക്കൂറോളം ഒരേ നില്‍പ്പ്; ചെന്നൈയിലെ മാളില്‍ നിന്ന് ജീവനക്കാരന്റെ ദൃശ്യങ്ങള്‍ പങ്കിട്ട് യുവതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഉച്ചയ്ക്ക് 12 മണി മുതല്‍ മാളിലെ എസ്‌കലേറ്ററിന്റെ താഴെ നില്‍ക്കുന്ന യുവാവിന്റെ ചിത്രമാണിത്
എട്ട് മണിക്കൂറോളം തുടര്‍ച്ചയായി ഒരു സ്ഥലത്ത് നില്‍ക്കുന്നത് സങ്കല്‍പ്പിക്കാനാവുമോ? എന്നാൽ നിങ്ങള്‍ ചെയ്യുന്ന ജോലി അത്തരത്തിലുള്ളതാണെങ്കിലോ? ചിലര്‍ ഗത്യന്തരം ഇല്ലാതെയായിരിക്കും അത്തരമൊരു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. എഴുത്തുകാരിയായ ശോഭന രവി പങ്കുവെച്ച ചെന്നൈയിലെ ഒരു മാളില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാളിലെ എസ്‌കലേറ്ററിന്റെ താഴെ നില്‍ക്കുന്ന യുവാവിന്റെ ചിത്രമാണിത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 8.30 വരെയാണ് യുവാവിന്റെ ജോലി സമയം.
എന്നാല്‍, ആ യുവാവിന് ഇത്ര നേരമുള്ള ജോലി സമയത്ത് ഇരിക്കാന്‍ കസേര പോലും നല്‍കിയിട്ടില്ല. ഇത്രയധികം നേരം നിന്ന് മടുത്തപ്പോള്‍ ആ യുവാവ് അസ്വസ്ഥമാകുന്നതും സമീപത്തുള്ള ഡെസ്‌കിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും കണ്ടു. ഈ യുവാവിന്റെ തൊട്ടടുത്തായി ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഞങ്ങള്‍ അപ്പോള്‍-ശോഭന പറഞ്ഞു. ഒരു വ്യക്തി എട്ട് മണിക്കൂറിലധികം ഒരേ കാലില്‍ നില്‍ക്കുന്നത് എത്ര ക്രൂരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു കസേരയെങ്കിലും നല്‍കി അവരോട് മാനേജ്‌മെന്റിന് മാന്യമായി പെരുമാറാന്‍ കഴിയാത്തത്.
advertisement
മണിക്കൂറുകളോളം തങ്ങളുടെ ഉപഭോക്താക്കളെ കാത്തിരിക്കേണ്ടി വരുമ്പോള്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്ന് 1947-ലെ തമിഴ്‌നാട് ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ലേ-ശോഭന ട്വീറ്റില്‍ ചോദിച്ചു. ചെന്നൈയിലെ ഫീനിക്‌സ് മാളില്‍ നിന്നുള്ള ചിത്രമാണ് ശോഭന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളെക്കുറിച്ച് തനിക്ക് എത്രമാത്രം ആശങ്കയുണ്ടെന്നാണ് ഈ സംഭവത്തിലൂടെ അവര്‍ തുറന്ന് കാട്ടുന്നത്. ശോഭനയുടെ ട്വീറ്റ് വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
This young man was seen standing in this place under the escalator since 12 noon (at Chennai Phoenix mall again. I come to know that their duty hours are from 12 noon to 8.30 PM.) He did not have a seat. I noticed that no seat has been provided for him. Unable to stand he was… pic.twitter.com/kbqFTANoZ7
— Shobana Ravi, Author. (@ShobanaRaviNews) July 15, 2023
advertisement
ചെന്നൈയില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ഒട്ടേറെപ്പേര്‍ അവര്‍ക്ക് മറുപടിയായി ട്വീറ്റ് ചെയ്തു. ലണ്ടനിലെ മിക്ക കടകളിലും മാളുകളിലും മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തികള്‍ കണ്ടിട്ടുണ്ട്. ആറുമണിക്കൂര്‍ നീളുന്ന ജോലി സമയം മുഴുവന്‍ അവര്‍ കാലില്‍ ഒരേ നില്‍പ്പ് നില്‍ക്കുന്നു. അവരില്‍ മിക്കവരും വലിയ ഹീലുള്ള ചെരുപ്പാണ് ഉപയോഗിക്കുന്നത് എന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ലണ്ടന്‍ പോലുള്ള സ്ഥലത്തും ഇത്തരം പ്രവര്‍ത്തികളുണ്ടോയെന്ന് ശോഭന തിരിച്ചു ചോദിക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണിത്. നമ്മള്‍ പോകുന്ന സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
advertisement
ജനങ്ങള്‍ക്ക് തന്നെ അവരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ കഴിയുന്ന വിധത്തില്‍ ഒരു സംവിധാനവും മെച്ചപ്പെടുത്തലും നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസരവും ഉണ്ടായിരിക്കണം-മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ ഒരു റെസ്‌റ്റൊറന്റിലെ വാഷ്‌റൂമിന് സമീപം ഒരു സ്ത്രീ ഇത്തരത്തില്‍ നില്‍ക്കുന്നതായി കണ്ടു. അവര്‍ക്ക് ഒരു ഇരിപ്പിടമെങ്കിലും നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും അത് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് കണ്ടത്-മറ്റൊരാള്‍ പറഞ്ഞു. മിക്ക സ്വകാര്യ സ്‌കൂളുകളിലും ക്ലാസ് റൂമുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇരിക്കാന്‍ സീറ്റുകളില്ല. അവര്‍ മണിക്കൂറുകളോളം ക്ലാസുകള്‍ എടുക്കുന്നത് ഇരിക്കാതെയാണെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
July 18, 2023 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എട്ട് മണിക്കൂറോളം ഒരേ നില്‍പ്പ്; ചെന്നൈയിലെ മാളില്‍ നിന്ന് ജീവനക്കാരന്റെ ദൃശ്യങ്ങള്‍ പങ്കിട്ട് യുവതി