പലർക്കും തങ്ങളുടെ വീടിനോട് (House) വളരെ വൈകാരികമായ ബന്ധമായിരിക്കും ഉണ്ടാവുക. അത്തരക്കാർക്ക് വീട് വിട്ട് പോകേണ്ടി വരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാകും. അത്തരത്തിൽ വീടിനോട് വലിയ അടുപ്പം പുലർത്തുകയും എന്തൊക്കെ സംഭവിച്ചാലും വീട് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കുകയും ചെയ്ത ഒരു സ്ത്രീ യുഎസിലെ സിയാറ്റിലിൽ (US) ജീവിച്ചിരുന്നു. ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച 'അപ്പ്' ('Up' Movie) എന്ന ഡിസ്നിയുടെ ചലച്ചിത്രത്തിൽ കാണിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.
ആ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ ഉടമകൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ആഗ്രഹിച്ച ബിൽഡർ ഏഴ് കോടി രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും എഡിത്ത് മെയ്‌സ്ഫീൽഡ് എന്ന സ്ത്രീ തന്റെ സ്വപ്നഭവനം വിട്ടുകൊടുക്കാൻ തയ്യാറായില്ല. 2006ൽ ഈ സംഭവം നടക്കുമ്പോൾ എഡിത്ത് മെയ്‌സ്ഫീൽഡിന് 84 വയസ്സായിരുന്നു പ്രായം.
സ്വന്തം വീട്ടിൽ നിന്ന് മാറില്ലെന്ന് ഉറച്ച തീരുമാനമെടുത്ത എഡിത്ത് തന്റെ വീട് വാങ്ങാൻ വന്ന നിർമ്മാതാക്കളുടെ കയ്യിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വാഗ്ദാനം ആണ് നിരസിച്ചതെന്ന് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്തു. ദി സിയാറ്റിൽ ടൈംസ് റിപ്പോർട്ട് പ്രകാരം, എഡിത് 1952ൽ 3,750 ഡോളറിനാണ് ആ വീട് വാങ്ങിയത്. അവിടെ അമ്മയായ ആലീസിനൊപ്പമാണ് എഡിത്ത് താമസിച്ചിരുന്നത്. 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ വീട് ഇന്ന് അഞ്ച് നില സമുച്ചയത്താൽ ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. കാരണം മാളിന്റെ നിർമാതാക്കൾ എഡിത്തിന്റെ വാശിയെ തുടർന്ന് ആ വീടിന് ചുറ്റും മാൾ നിർമ്മിക്കാൻ നിർബന്ധിതരായി.
Also Read-
Dating Gone Wrong | വസ്ത്രധാരണം ഇഷ്ടപ്പെട്ടില്ല; ഡേറ്റിങിനിടെ കാമുകൻ യുവതിയെ വീട്ടിലേക്ക് മടക്കിയയച്ചുആദ്യം എഡിത്തിന്റെ വീടിന് അഞ്ച് കോടിയിലധികം രൂപ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് നിർമാതാക്കൾ അവരുടെ വാഗ്ദാനം 7.6 കോടി രൂപയായി ഉയർത്തിയെങ്കിലും എഡിത്ത് വീട് കൈവിടാൻ ഒരുക്കമല്ലായിരുന്നു. നിർമ്മാതാക്കൾ എഡിത്തിന്റെ വീട് ആഗ്രഹിച്ചെങ്കിലും എഡിത്ത് അവരോട് ഒരു വിദ്വേഷവും പുലർത്തിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല നിർമാണപദ്ധതിയുടെ കൺസ്ട്രക്ഷൻ മാനേജർ ബാരി മാർട്ടിനുമായി അവർ ചങ്ങാത്തം കൂടുകയും ചെയ്തു. ബാരി എഡിത്തിനെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോവുകയും വീട്ടിലെ അലക്കൽ, പാചകം, മറ്റ് ജോലികൾ എന്നിവയിൽ സഹായിക്കുകയും ചെയ്തിരുന്നു.
Also Read-
Viral video | എന്റെ ബോധം പോയെ! വധുവിനെ കണ്ട് വരൻ ബോധംകെട്ട് വീണു; വീഡിയോ വൈറൽസ്ട്രേഞ്ച് ഇൻഹെറിറ്റൻസിന് നൽകിയ അഭിമുഖത്തിൽ, 2008ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് വീട് വിൽക്കാൻ എഡിത്ത് തന്നെ അനുവദിച്ചതായി ബാരി വെളിപ്പെടുത്തി. "എനിക്ക് ആവശ്യമായ തുക ലഭിക്കുന്നതുവരെ വിൽക്കാതെ പിടിച്ചുനിൽക്കാൻ അവർ എന്നോട് പറഞ്ഞിരുന്നു", അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, സാമ്പത്തിക മാന്ദ്യത്തിൽ തൊഴിൽരഹിതനായതോടെ 2.3 കോടി രൂപയ്ക്ക് തനിക്ക് വീട് വിൽക്കേണ്ടി വന്നുവെന്നും ബാരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.