എല്ലാ ഡേറ്റിങ്ങുകളും (Dating) വിജയം കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഡേറ്റ് ചെയ്യുന്ന പങ്കാളിയുടെ സംസാരരീതിയോ പെരുമാറ്റമോ വസ്ത്രധാരണമോ ഒന്നും ഇഷ്ടപ്പെട്ടേക്കില്ല. ഒരുപക്ഷെ അത് വഴക്കിലേക്കും ആ ബന്ധം പിരിയുന്നതിലേക്കും നയിച്ചേക്കും. ഇപ്പോഴിതാ ടിക് ടോക്ക് സെലിബ്രിറ്റിയായ (TikTok Celebrity) ഒരു യുവതി തനിക്കുണ്ടായ മോശം ഡേറ്റിങ് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് അവർ വെളിപ്പെടുത്തിയത്.
ഹിഞ്ച് എന്ന ഡേറ്റിങ്ങ് ആപ്പ് പ്ലാറ്റ്‌ഫോമിലൂടെ ഗ്രെഗ് എന്ന ഒരാളുമായി താന്‍ പരിചയപ്പെട്ടുവെന്നും അതിലൂടെ കുറച്ചു ദിവസം ചാറ്റിങ്ങ് തുടര്‍ന്നുവെന്നും നിക്കി ജാബ്‌സ് പറയുന്നു. കുറച്ച് ദിവസങ്ങള്‍ അവര്‍ ഒരുമിച്ച് ചിലവഴിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാഴ്ച ഒരുമിച്ചുണ്ടായിട്ടും ആ ബന്ധം നിക്കിക്ക് അത്ര സുഖകരമായി തോന്നിയില്ല. അയാളുമായി ഡേറ്റിങ്ങിന് പോയപ്പോള്‍ തന്റെ വസ്ത്രം ഇഷ്ടപ്പെടാത്തതിനാല്‍ ടാക്‌സി വിളിച്ച് തന്നെ വീട്ടിലേക്ക് മടക്കിയച്ചതായി നിക്കി ടിക് ടോക്ക് പോസ്റ്റില്‍ പറയുന്നു.
ഇത് സംബന്ധിച്ച് പല ക്ലിപ്പുകള്‍ സംയോജിപ്പിച്ചിട്ടുള്ള ഒരു വീഡിയോ അവര്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. വീഡിയോ ദൃശ്യത്തില്‍ ടാക്‌സിയില്‍ ഇരിക്കുന്ന നിക്കിയുടെ ചിത്രങ്ങള്‍ കാണാം. ഗ്രെഗുമായുള്ള തന്റെ ഡേറ്റിങ്ങ് ഒരു മോശം അനുഭവമായതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പിൽ അവർ എഴുതിയത് ഇങ്ങനെയാണ്: ''ഞാന്‍ ഈ വസ്ത്രം ധരിച്ചുകൊണ്ട് തന്നെ ഫങ്ഷനിൽ പങ്കെടുക്കാൻ വരും, അല്ലെങ്കിൽ വീട്ടിലേക്ക് പോകും. എന്താണ് വേണ്ടത്" എന്ന് ഞാൻ അയാളോട് ചോദിച്ചു. ഒരു ടാക്‌സി വിളിക്കട്ടെ എന്നായിരുന്നു അയാളുടെ മറുചോദ്യം. ഞാന്‍ ഇപ്പോൾ ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുകയാണ്''.
മൂന്ന് ആഴ്ച നീണ്ടുനിന്ന ബന്ധത്തിന്റെ പുറത്ത് ഗ്രെഗ് തന്നെ ജോലിസ്ഥലത്തെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചുവെന്നും അവിടേക്ക് പോകാൻ കഴിയുന്നതിൽ താൻ സന്തോഷത്തിലായിരുന്നെന്നും നിക്കി പറയുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങാൻ വേണ്ടി 40 മിനിറ്റോളം ചെലവഴിച്ചുവെന്നും അവര്‍ വ്യക്തമാക്കി. പക്ഷെ ഗ്രെഗിന് തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെട്ടില്ലെന്നും അയാൾക്ക് 'നാണക്കേട്' ആണെന്ന് പറഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും നിക്കി പറയുന്നു. അതിനെത്തുടർന്നാണ് അയാൾ നിക്കിയെ ടാക്സിയിൽ വീട്ടിലേക്ക് മടക്കി അയച്ചത്.
നിക്കി അന്ന് ധരിച്ചിരുന്നത് ഹൈവേസ്റ്റഡ് പേപ്പര്‍ ബാഗ് പാന്റും കറുത്ത ക്രോപ്പ് ടോപ്പുമായിരുന്നു. ആ വാരാന്ത്യം മുഴുവന്‍ താന്‍ ഗ്രെഗിനൊപ്പം ചെലവഴിച്ചിരുന്നുവെന്നും തന്നോടൊപ്പം ഒന്നിച്ച് ജീവിക്കാമെന്ന് ആ മനുഷ്യന്‍ തഉറപ്പ് നൽകിയതായും നിക്കി പറയുന്നു. പക്ഷെ തന്റെ എല്ലാ സ്വപ്നങ്ങളും ആ വൈകുന്നേരത്തോടെ തകർന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ ഫോളോവേഴ്സ് നിക്കിക്ക് പിന്തുണ അറിയിക്കുന്നുണ്ട്,
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.