പിറന്നാൾ ദിനത്തിൽ തനിച്ചായി ഒരാൾ; കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ

Last Updated:

ഇത്തരത്തിൽ ജന്മദിനത്തിൽ തനിച്ചായി പോയ ഒരാളുടെ ഏകാന്തതയും അവരുടെ പിറന്നാൾ ആഘോഷത്തിൽ അപ്രതീക്ഷിതമായി പങ്കാളികളാകുന്ന ചിലരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

Pic: twitter.com/GoodNewsMoveme3
Pic: twitter.com/GoodNewsMoveme3
പിറന്നാൾ ദിനം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും കൂട്ടുകാരും വീട്ടുകാരും ഒരുമിച്ചെത്തി കേക്ക് മുറിക്കുന്നതുമെല്ലാം അത്രയേറെ പ്രിയപ്പെട്ടതാണ്. എന്നാൽ, എല്ലാവർക്കും ഈ സൗഭാഗ്യങ്ങളൊന്നും ലഭിക്കാറില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തനിച്ചായി പോയവർ, പിറന്നാൾ ദിനത്തിൽ അരികിൽ എത്താൻ പ്രിയപ്പെട്ടവരാരും ഇല്ലാതെ പോയവർ... പക്ഷേ, അവരിൽ ചിലരെങ്കിലും തങ്ങളുടെ ജന്മദിനം സ്വന്തമായി ആഘോഷിക്കാറുണ്ട്.
അങ്ങനെ ഒറ്റയ്ക്കായി പോകുന്നവർ ഒരിക്കലും കേക്ക് മുറിക്കുന്നത് സന്തോഷത്തോടെ ആയിരിക്കില്ല. അവർ തങ്ങളുടെ പിറന്നാൾ ദിനത്തിൽ കടന്നു പോകുന്നത് വലിയ മനോവേദനയിലൂടെ ആയിരിക്കും. ആ സമയത്ത് ആരെങ്കിലും ഒരു പിറന്നാൾ ആശംസ നേരാൻ അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന് നമ്മൾ വല്ലാതെ ആശിച്ചു പോകും.
Woman who is celebrating her birthday by herself is joined by other patrons and staff once they realize she's alone. pic.twitter.com/GdvR7orTDM
advertisement
ഇത്തരത്തിൽ ജന്മദിനത്തിൽ തനിച്ചായി പോയ ഒരാളുടെ ഏകാന്തതയും അവരുടെ പിറന്നാൾ ആഘോഷത്തിൽ അപ്രതീക്ഷിതമായി പങ്കാളികളാകുന്ന ചിലരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം ഭക്ഷണശാലയിൽ കേക്കുമായി ഒറ്റയ്ക്കിരിക്കുന്ന സ്ത്രീയെയാണ് സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോയുടെ ആദ്യഭാഗത്ത് കാണാൻ കഴിയുക. മനോഹരമായ കേക്കിൽ മെഴുകുതിരി തെളിയിച്ചു വച്ചിട്ടുണ്ട്. കേക്ക് മുറിക്കുന്നതിനു മുമ്പ് സ്വയം കൈയടിക്കുന്നുണ്ട്. തലയാട്ടുന്നതിൽ നിന്ന് മനസിൽ അവർ പിറന്നാൾ ആശംസകൾ നേരുകയാണ് എന്നാശംസിക്കാം. എന്നാൽ, തനിച്ചായി പോയതിന്റെ മുഴുവൻ വേദനയും അവരിൽ അപ്പോൾ കാണാവുന്നതാണ്. ഒരു നിമിഷം പ്രാർത്ഥിച്ചതിനു ശേഷം ആയിരുന്നു കൈ കൊട്ടിയത്.
advertisement
ഏതായാലും തനിച്ച് കേക്ക് മുറിക്കാനുള്ള യുവതിയുടെ ശ്രമം. എന്നാൽ, ഭക്ഷണശാലയിൽ ഉണ്ടായിരുന്ന ചിലരുടെ ശ്രദ്ധയിൽപ്പെട്ടു ഇക്കാര്യങ്ങൾ. അവർ വെറുതെ നോക്കി നിന്നില്ല. കൈ അടിച്ച് ആശംസകൾ നേർന്ന് അവർ യുവതിയുടെ അരികിലേക്ക് എത്തി. അപരിചിതരായവർ ആശംസകളുമായി എത്തിയപ്പോൾ സന്തോഷം കൊണ്ട് യുവതിയുടെ കണ്ണുകൾ നിറയുകയും ചെയ്തു. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. അതേസമയം, വീഡിയോ എവിടെ നിന്നാണെന്നോ വീഡിയോയിലെ സ്ത്രീ ആരാണെന്നോ വ്യക്തമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിറന്നാൾ ദിനത്തിൽ തനിച്ചായി ഒരാൾ; കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement