വിവസ്ത്രയായി ഇരുചക്ര വാഹനമോടിച്ച യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് തൊഴി
- Published by:user_57
- news18-malayalam
Last Updated:
വസ്ത്രമില്ലെങ്കിലും, ഹെൽമെറ്റും സൺ ഗ്ലാസും വച്ചിരുന്നു
പൊതുനിരത്തിൽ പലതരത്തിൽ അലോസരം സൃഷ്‌ടിക്കുന്നവരെക്കുറിച്ച് കാലാകാലങ്ങളിൽ വാർത്ത വന്നിട്ടുണ്ട്. റോഡിൽ കോലാഹലം സൃഷ്‌ടിക്കുന്നവരും, അക്രമം ഉണ്ടാക്കുന്നവരും തുടങ്ങി വിവസ്ത്രരായി വണ്ടിയോടിച്ച് പൊലീസിന് തലവേദനയാകുന്നവർ വരെ അത്തരത്തിലുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് വിവസ്ത്രയായി പൊതുനിരത്തിൽ വണ്ടിയോടിച്ച യുവതിയാണ്. അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനെ ഇവർ തൊഴിക്കുന്നുമുണ്ട്.
ട്രാഫിക് നിറഞ്ഞ പൊതുനിരത്തിൽ ഒരു സ്കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ചുറ്റുമുള്ള മറ്റുവണ്ടികളെ കൂസാതെയായിരുന്നു യുവതി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചത്. വസ്ത്രമില്ലെങ്കിലും, ഹെൽമെറ്റും സൺ ഗ്ലാസും വച്ചിരുന്നു. ഒരു ബിക്കിനി ബോട്ടമാണ് വസ്ത്രമെന്ന നിലയിൽ ഇവർക്കുണ്ടായിരുന്ന ഏക ആവരണം.
ടോൾ ബൂത്തിൽ വാഹനം നിർത്തി ഒരു പ്ലാസ്റ്റിക് ബാഗും കയ്യിലേന്തി വിവസ്ത്രയായി ഇവർ നടന്നു നീങ്ങിയിരുന്നു. ഉടൻ തന്നെ രണ്ടു പോലീസുകാർ ഇവരെ തടയാനെത്തി. പോലീസ് പിടിച്ചതും യുവതി അവരെ തൊഴിക്കാൻ തുടങ്ങി.
advertisement
ഈ സമയം പോലീസ് ജാക്കറ്റ് കൊണ്ട് ഇവരെ പുതപ്പിച്ചു. ടോൾ ബൂത്തിലെ ജീവനക്കാരാണ് ജാക്കറ്റ് കൈമാറിയതെന്ന് പറയപ്പെടുന്നു.
അക്രമാസക്തയായെങ്കിലും പോലീസ് ഉടൻ തന്നെ യുവതിയെ സ്ഥലത്തു നിന്നും മാറ്റി.
തെക്കുകിഴക്കൻ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയുടെ തലസ്ഥാനമായ വില വെൽഹയെയും വിറ്റോറിയയെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് സംഭവം അരങ്ങേറിയത്.
advertisement
ബ്രസീൽ പീനൽ കോഡ് പ്രകാരം പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയാൽ, മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ ആണ് ശിക്ഷ. യുവതിക്കെതിരെ ഈ നടപടി എടുത്തോ എന്ന് വ്യക്തമല്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2023 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവസ്ത്രയായി ഇരുചക്ര വാഹനമോടിച്ച യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് തൊഴി