ശരീരത്തില്‍ ഇനിയൊരിഞ്ച് സ്ഥലം ബാക്കിയില്ല; ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി
- Published by:Naseeba TC
- news18-malayalam
Last Updated:
ടാറ്റൂ ചെയ്യാന്‍ മറ്റൊരിടവും ബാക്കിയില്ലാതെയായപ്പോഴാണ് മുടി വടിച്ചത്.
അടി മുടി ടാറ്റൂ ചെയ്‌ത അമേരിക്കന്‍ യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. കാലിഫോര്‍ണിയ സ്വദേശിനി ജൂലിയ നുനോ എന്ന 32കാരിയാണ് 19 ലക്ഷത്തിലധികം രൂപ ചെലവാക്കി ജനനേന്ദ്രിയത്തിലടക്കം ടാറ്റൂ ചെയ്‌തത്.
18ാം വയസിലാണ് ആദ്യമായി ടാറ്റൂ ചെയ്‌തതെന്ന് ജൂലിയ പറയുന്നു. '' നെഞ്ചില്‍ ഒരു ചെറിയ ചെമ്പരുത്തി പൂവാണ് ആദ്യമായി പതിച്ചത്. പിന്നീട് ചുറ്റും അലങ്കരിച്ചു. പിന്നീടാണ് കാല്‍ മുതല്‍ തല വരെ ചെയ്യാന്‍ തീരുമാനിച്ചത്. ചെയ്യാന്‍ മറ്റൊരിടവും ബാക്കിയില്ലാതെയായപ്പോഴാണ് മുടി വടിച്ചത്.
You may also like:ശരീരം മുഴുവൻ ടാറ്റൂ ചെയ്തിട്ടും മതിയായില്ല; തലയോട്ടിയിൽ '666' അടിച്ച് യുവാവ്
ആദ്യമൊക്കെ തലയിൽ കൈവെക്കില്ലെന്നായിരുന്നു കരുതിയത്. അങ്ങനെയായിരുന്നു സുഹൃത്തുക്കളോടടക്കം പറഞ്ഞിരുന്നത്. എന്നാൽ ശരീരത്തിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കാണുമ്പോൾ അസ്വസ്ഥത തോന്നിത്തുടങ്ങും. ശരീരം മുഴുവൻ ടാറ്റൂ ചെയ്തതിനെ കുറിച്ച് ജൂലിയ.
advertisement
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 234 മണിക്കൂര്‍ ചെലവഴിച്ചു. നല്ല വേദനയുണ്ടായിരുന്നു''. ജൂലിയ പറയുന്നു. ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്‌തതിനോട് കുടുബത്തില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ട്. പക്ഷെ, എതിര്‍പ്പുകളെ അവഗണിച്ചാണ് മുന്നോട്ടു പോയത്.

advertisement
ഓഫീസില്‍ എല്ലാവരും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ടാറ്റൂ സ്വകാര്യ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും ജൂലിയ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2020 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശരീരത്തില്‍ ഇനിയൊരിഞ്ച് സ്ഥലം ബാക്കിയില്ല; ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി