• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തെ 'പപ്പു' എന്ന് വിളിക്കാന്‍ അനുവദിക്കരുത്'; കോൺഗ്രസ് അ൦ഗത്തോട് അമിത് ഷാ

'ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തെ 'പപ്പു' എന്ന് വിളിക്കാന്‍ അനുവദിക്കരുത്'; കോൺഗ്രസ് അ൦ഗത്തോട് അമിത് ഷാ

കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി തന്‍റെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശവും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടിയുമാണ് സഭയില്‍ ചിരി പടര്‍ത്തിയത്. 

  • Share this:

    രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രസകരമായ ഒരു സംഭവം കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അരങ്ങേറി. കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി തന്‍റെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശവും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടിയുമാണ് സഭയില്‍ ചിരി പടര്‍ത്തിയത്.

    ‘നിങ്ങൾ (ബിജെപി) രാഹുൽ ഗാന്ധിയെ പപ്പു ആക്കാൻ ശ്രമിച്ചു. പക്ഷെ രാഹുൽ ഗാന്ധി നിങ്ങളെ പപ്പു ആക്കിയിരിക്കുകയാണ്. അതെ നിങ്ങളെ അദ്ദേഹം പപ്പു ആക്കുകയാണ്’ കോണ്‍ഗ്രസ് എംപി പറഞ്ഞു.

    Also Read-‘നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ ഭയം എന്തിന് ?’ രാഹുലിനെതിരെ പ്രധാനമന്ത്രി

    ഇത് കേട്ട ഉടന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ അമിത് ഷാ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തോട് ഇങ്ങനെയാണ് പ്രതികരിച്ചത്. ‘സ്പീക്കർ സാർ. ബഹുമാന്യനായ ഒരു പാർലമെന്റ് അംഗത്തെ പപ്പു പപ്പു എന്ന് വിളിച്ചു അപമാനിക്കാൻ അങ്ങ് അനുവദിക്കരുത്. അത് അദ്ദേഹത്തെ അപമാനിക്കൽ ആണ്. ദയവായി തടയണം’.അമിത് ഷായുടെ മറുപടി കേട്ടതും സഭ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

    പിന്നാലെ ഏത് സാഹചര്യത്തിലാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. ‘രാഹുല്‍ ഗാന്ധി കൃത്യമായ ഇടപെടലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബിജെപിയില്‍ ഒരു കലഹം ഉടലെടുത്തിരിക്കുന്നു. ആദ്യമായാണ് ഒരു ഭരണകക്ഷി വ്യവസായിക്ക് വേണ്ടി വാദിക്കുന്നത്. ഇത് ഞങ്ങള്‍ വെറുതെ പറയുന്നതല്ല, ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉള്ളകാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്..അതിലെന്താണ് തെറ്റ്- അധീര്‍ രഞ്ജന്‍  ചൗധരി പറഞ്ഞു.

    Published by:Arun krishna
    First published: