കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് ശശി പറയുന്നത്.
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബി.ജെ.പിയിൽ ചേർന്നു. കണ്ണൂർ ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നത്. തലശേരി ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി പ്രകാശ് ബാബു ശശിക്ക് അംഗത്വം നൽകി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് ശശി പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സി.പി.എം വിട്ടെത്തുന്നുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി.
പാർട്ടി ശക്തി കേന്ദ്രത്തിൽ രക്തസാക്ഷി കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ ബി.ജെ.പിയിൽ ചേക്കേറിയത് സി.പി.എമ്മിന് രാഷ്ട്രീയമായി വൻതിരിച്ചടിയായെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

പുഷ്പൻ
1994 നവംബർ 25 ന് കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെ സ്വാശ്രയ സമരത്തിന്റെ ഭാഗമായി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്‌പിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരുക്കേറ്റു.
advertisement
ശയ്യാവലംബിയായ പുഷ്പനെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായാണ് സി.പി.എം വിശേഷിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2020 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ