മരുമകൾ ഹേസൽ കീച്ചിനെ കുറിച്ച് യുവരാജ് സിംഗിന്റെ പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Last Updated:

ബ്രിട്ടീഷ് - മൗറീഷ്യൻ വംശജയും, ബോഡിഗാർഡ് പോലുള്ള സിനിമകളിലെ അഭിനയത്തിന് പേരുകേട്ട നടിയുമായ ഹേസൽ കീച്ചിനെ 2016ൽ യുവരാജ് വിവാഹം കഴിച്ചു

യുവ്‌രാജ് സിംഗും ഭാര്യ ഹേസലും
യുവ്‌രാജ് സിംഗും ഭാര്യ ഹേസലും
ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ (Yuvraj Singh) പിതാവും മുൻ ക്രിക്കറ്റ് താരവുമായ യോഗ്‌രാജ് സിംഗ് തന്റെ മകന്റെ വിവാഹത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. കൃഷ്ണങ്ക് ആത്രേയുടെ യൂട്യൂബ് ചാനലിലെ ഒരു തുറന്ന സംഭാഷണത്തിൽ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ യുവരാജിനോട് മറ്റൊരു വംശത്തിലെ വധുവിനെ തിരഞ്ഞെടുക്കാൻ താൻ ഒരിക്കൽ ആവശ്യപ്പെട്ടതായി യോഗ്‌രാജ്. ഇപ്പോൾ ആ കമന്റ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.
‘എനിക്ക് ഒരു ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് പെൺകുട്ടിയെ വേണം’
യുവരാജിനെ ഇരുപതുകളിൽ വിവാഹം കഴിപ്പിക്കാൻ ചുറ്റുപാടുമുള്ളവർ പലപ്പോഴും നിർബന്ധിച്ചിരുന്നത് യോഗ്‌രാജ് ഓർത്തു. എന്നാൽ തന്റെ മകൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിശ്വസിച്ചുകൊണ്ട് അദ്ദേഹം ആ അഭ്യർത്ഥനയെ ശക്തമായി എതിർത്തു.
“യുവരാജിനെ ഇരുപതുകളിൽ വിവാഹം കഴിപ്പിക്കണമെന്ന് പലരും ആഗ്രഹിച്ചു. അവന് അതിനുള്ള പ്രായമായോ എന്നായിരുന്നു എന്റെ ചോദ്യം?’ അവന് 38 വയസ്സ് തികഞ്ഞപ്പോൾ, ‘ഇനി നിനക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. എനിക്ക് നിനക്കുവേണ്ടി തിരഞ്ഞെടുക്കാൻ കഴിയില്ല. ഇത് നിന്റെ ജീവിതമാണ്, അതിനാൽ നിന്റെ പങ്കാളിയെ കണ്ടെത്തൂ’ എന്ന് ഞാൻ അവനോട് പറഞ്ഞു. പക്ഷേ, ഞാൻ അവനോട് ഈ 'വംശം മാറ്റാൻ' അഭ്യർത്ഥിച്ചു. ഇത് കേൾക്കുന്ന ആളുകൾ അതിനെ എതിർത്തേക്കാം, പക്ഷേ കുടുംബത്തിൽ ഒരു ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് പെൺകുട്ടിയെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പിന്നീട് ഹേസൽ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു," അദ്ദേഹം പറഞ്ഞു.
advertisement
ബ്രിട്ടീഷ് - മൗറീഷ്യൻ വംശജയും, ബോഡിഗാർഡ് പോലുള്ള സിനിമകളിലെ അഭിനയത്തിന് പേരുകേട്ട നടിയുമായ ഹേസൽ കീച്ചിനെ 2016ൽ യുവരാജ് വിവാഹം കഴിച്ചു. ഹേസൽ താൻ പ്രതീക്ഷിച്ചതും അതിലുപരിയുമായിരുന്നുവെന്നും യോഗരാജ് വ്യക്തമാക്കി. “അവർക്ക് സുന്ദരമായ കുട്ടികളുണ്ട്. അവർ എന്നെ അവരുടെ സുഹൃത്തിനെപ്പോലെയാണ് പരിഗണിക്കുന്നത്. ഹേസലിനെ ഞാൻ മരുമകൾ എന്ന് വിളിക്കുന്നില്ല, അവൾ എന്റെ മകളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുവരാജും ഹേസലും ഒരുമിച്ച ജീവിതം
ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മകൻ ഓറിയോൺ, മകൾ ഔറ എന്നിവരാണ്. പലപ്പോഴും അവരുടെ കുടുംബജീവിതത്തിന്റെ നേർക്കാഴ്ചകളിലൂടെ ആരാധകരെ ആനന്ദിപ്പിക്കുന്നു. സിംഗ് കുടുംബവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഹേസൽ മുമ്പ് പറഞ്ഞിട്ടുണ്ട്, യോഗരാജിന്റെ വാക്കുകൾ അവർ പങ്കിടുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മരുമകൾ ഹേസൽ കീച്ചിനെ കുറിച്ച് യുവരാജ് സിംഗിന്റെ പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement