ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചിട്ടില്ല; യുവതിയെ തേടിയെത്തിയത് 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി!

Last Updated:

പഠിച്ച് ഇറങ്ങിയ റാഷിയെ തേടി നിരവധി കമ്പനികൾ ജോലിവാഗ്ദാനവുമായി എത്തിയിരുന്നു

റാഷി ബഗ്ഗി
റാഷി ബഗ്ഗി
രാജ്യത്ത് ഏറ്റവുമധികം ശമ്പളത്തോടെ ജോലി ലഭിക്കുന്നത് ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ച് ഇറങ്ങുന്നവർക്കാണ്. എന്നാൽ ഈ ധാരണ തകർത്തിരിക്കുകയാണ് എഞ്ചിനിയറിങ് ബിരുദധാരിയായ റാഷി ബഗ്ഗ എന്ന യുവതി. 2023-ൽ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി നയാ റായ്‌പൂർ (IIIT-NR)ൽ നിന്ന് എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കിയ റാഷിയെ തേടിയെത്തിയത് 85 ലക്ഷം രൂപയുടെ തകർപ്പനൊരു ജോലി വാഗ്ദാനമാണ്.
പഠിച്ച് ഇറങ്ങിയ റാഷിയെ തേടി നിരവധി കമ്പനികൾ ജോലിവാഗ്ദാനവുമായി എത്തിയിരുന്നു. എന്നാൽ സ്വപ്നസമാനമായ ശമ്പളത്തോടെയുള്ള മികച്ച ജോലിക്കുവേണ്ടി റാഷി കാത്തിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. അറ്റ്ലാസിയനിൽ പ്രൊഡക്റ്റ് സെക്യൂരിറ്റി എഞ്ചിനീയർ എന്ന തസ്തികയിലേക്കാണ് 85 ലക്ഷം രൂപ പ്രതിവർഷ ശമ്പളത്തിന് ജോലി ലഭിച്ചത്.
ഈ ജോലിക്ക് കയറുന്നതിന് മുമ്പ് റാഷി ബഗ്ഗ ബംഗളുരുവിൽ ഒരു SDE ഇൻ്റേണായും ആമസോണിൽ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ഇൻ്റേൺ ആയും ജോലി ചെയ്തിരുന്നു.
ഐഐഐടി-എൻആറിലെ റാഷിയുടെ സഹ വിദ്യാർത്ഥിയായ ചിങ്കി കർദ, കഴിഞ്ഞ വർഷം ഇതേ കമ്പനിയിൽ നിന്ന് പ്രതിവർഷം 57 ലക്ഷം രൂപയുടെ പാക്കേജിൽ ജോലിക്ക് കയറിയിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ റാഷി തകർത്തത്. ഇതേ കോളേജിൽ പഠിച്ച യോഗേഷ് കുമാർ എന്നയാൾ പ്രതിവർഷം 56 ലക്ഷം രൂപ ശമ്പളത്തിന് മറ്റൊരു ബഹുരാഷ്ട്ര കമ്പനിയിലും ജോലിക്ക് കയറിയിരുന്നു.
advertisement
2020-ൽ, മറ്റൊരു IIIT-NR വിദ്യാർത്ഥിയായ രവി കുശാശ്വയ്ക്ക് ഒരു വലിയ ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് പ്രതിവർഷം 1 കോടി രൂപയുടെ അതിശയിപ്പിക്കുന്ന ജോലി വാഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക്ക്ഡൌൺ ആയതിനാൽ ആ ജോലിക്ക് പ്രവേശിക്കാൻ രവി കുശാശ്വയ്ക്ക് കഴിഞ്ഞിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചിട്ടില്ല; യുവതിയെ തേടിയെത്തിയത് 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി!
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement