ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ എഐസിടിഇ ഫാക്കൽറ്റികൾക്കായി എ.ഐ, ഡാറ്റാ സയൻസ് പ്രോഗ്രാമുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റാ സയൻസ് എന്നിവയെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള അക്കാദമിക് വിദഗ്ദർ ഫാക്കൽറ്റി അംഗങ്ങൾക്കായി ക്ലാസുകൾ എടുക്കും
ന്യൂഡൽഹി: ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ എഐസിടിഇ ഫാക്കൽറ്റികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡാറ്റാ സയൻസ് പ്രോഗ്രാമുകൾ നടത്തുന്നു. എഐസിടിഇയുടെ അടൽ പ്രോഗ്രാമിന്‍റെ ഭാഗമായാണിത്. AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പ്രോഗ്രാമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
2023 ഓഗസ്റ്റ് 21-ന് എഐസിടിഇ ചെയർമാൻ പ്രൊഫ ടിജി സീതാറാം ഉദ്ഘാടനം ചെയ്യുന്ന അഞ്ച് ദിവസത്തെ റെസിഡൻഷ്യൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആതിഥേയ സ്ഥാപനമായി ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റാ സയൻസ് എന്നിവയെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള അക്കാദമിക് വിദഗ്ദർ ഫാക്കൽറ്റി അംഗങ്ങൾക്കായി ക്ലാസുകൾ എടുക്കും. ഫാക്കൽറ്റി ഉൾപ്പെടെ തിരഞ്ഞെടുത്ത 40 എഐസിടിഇ അംഗങ്ങൾക്ക് ഈ പരിപാടിയിലൂടെ തീവ്രപരിശീലനം നൽകുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
“ജിയോ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ഈ പങ്കാളിത്തം, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ഞങ്ങളുടെ ഫാക്കൽറ്റി അംഗങ്ങളെ സജ്ജരാക്കുകയും അതുവഴി നൂതന വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത നിറവേറ്റുകയും ചെയ്യും. സങ്കീർണ്ണമായ വിദ്യാഭ്യാസ രീതികൾ സ്വായത്തമാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം അധ്യാപകർക്ക് നൽകാൻ ഇത്പ്രാപ്തരാക്കുന്നു, അതുവഴി അക്കാദമിക് മികവിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഊന്നിപ്പറയുന്നു,” പ്രൊഫ സീതാരാമൻ പറഞ്ഞു.
advertisement
AI-അധിഷ്ഠിത വിവരങ്ങളുടെയും ഗവേഷണങ്ങളുടെയും വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത് ഫലപ്രദമായ അധ്യാപന-പഠന പരിതസ്ഥിതികൾ സ്ഥാപിക്കുന്നതിനുള്ള ഉൾക്കാഴ്ചയോടെ പങ്കാളികളെ സജ്ജമാക്കുക എന്നതാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.
“ഡാറ്റ വിഷ്വലൈസേഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, ടൈം സീരീസ് & ഒപ്റ്റിമൈസേഷൻ, ആപ്ലിക്കേഷനുകൾ, ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി, എഐയുടെയും ഡാറ്റാ സയൻസസിന്റെയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പരിശോധിക്കും”- പത്രകുറിപ്പ് വ്യക്തമാക്കുന്നു.
Also Read- വിദ്യാർത്ഥികൾക്ക് മികവ് നേടാൻ മൂന്നു മാസ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുമായി ഐഐടി ഖരഗ്പൂർ
advertisement
ആഗോള വിദഗ്‌ദ്ധരും അധ്യാപകരും അടങ്ങുന്ന സംഘമാണ് പരിപാടി അവതരിപ്പിക്കുക. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ. ജി രവിചന്ദ്രൻ, ഡോ. രവീ ചിറ്റൂർ, ഡോ. നിലയ് യാജ്‌നിക്, ഡോ. ശൈലേഷ് കുമാർ (എഐ സിഒഇ, ജിയോ), പ്രൊഫ. വിഷ്ണുപ്രസാദ് നാഗദേവര (മുൻ ഡീൻ, ഐഐഎം ബാംഗ്ലൂർ), ഡോ. ലാറി ബിർൺബോം ( നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി യു.എസ്.എ.), ശ്രീ. ജയൻ താക്കർ (മുൻ ടേബിളും ഐ.ബി.എം.), ശ്രീ. പ്രസാദ് ജോഷി (എ.ഐ. സി.ഒ.ഇ, ജിയോ) എന്നിവർ വിവിധ സെഷനുകൾ നയിക്കും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 18, 2023 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ എഐസിടിഇ ഫാക്കൽറ്റികൾക്കായി എ.ഐ, ഡാറ്റാ സയൻസ് പ്രോഗ്രാമുകൾ