ദേശീയ സുരക്ഷാ സേനയിൽ ഉയർന്ന പദവിയാണോ ലക്ഷ്യം? സൈനിക സ്കൂളിൽ ചേരാം
- Published by:Arun krishna
- news18-malayalam
Last Updated:
രാജ്യത്ത് വിവിധയിടങ്ങളിലായി 33 സൈനിക് സ്കൂളുകളാണുള്ളത്.
സൈനിക സ്കൂളുകളുടെ പ്രത്യേകത
വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ലക്ഷ്യം വെയ്ക്കുന്നയിടങ്ങളാണ് സൈനിക സ്കൂളുകൾ. സൈനിക പരിശീലനം, കഠിനമായ അച്ചടക്കം, ദേശഭക്തി എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള പാഠ്യപദ്ധതിയാണ് ,സൈനിക സ്കൂളുകളുടെ മുഖമുദ്ര. സൈനിക സ്കൂളുകളിൽ പഠിച്ചവർക്ക് നാഷണൽ ഡിഫൻസ് അക്കാദമി (NDA), ഇന്ത്യൻ നേവൽ അക്കാദമി (INA) തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനത്തിനും ദേശീയ സുരക്ഷാ സേനയിൽ ഉയർന്ന പദവികൾ കരസ്ഥമാക്കുന്നതിനും ഉയർന്ന സാധ്യതകളുണ്ട്.
രാജ്യത്ത് വിവിധയിടങ്ങളിലായി 33 സൈനിക് സ്കൂളുകളാണുള്ളത്. 6, 9 എന്നീ ക്ലാസുകളിലേക്കാണ് , ഈ പ്രവേശനം നൽകുന്നത്.
advertisement
പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
സൈനിക സ്കൂൾ പ്രവേശനത്തിനു വേണ്ടി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ്, AISSEE 2024. 2024-25 അധ്യയന വർഷത്ത പ്രവേശനത്തിനുള്ള പ്രസ്തുത പരീക്ഷയ്ക്ക് ഡിസംബർ 16 വരെ അപേക്ഷിക്കാനവസരമുണ്ട്.പൊതു വിഭാഗത്തിന് 650/- രൂപയും SC/ST വിഭാഗങ്ങൾക്ക് 500/- രൂപയുമാണ് , അപേക്ഷാ ഫീസ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ജനുവരി 21 ന് AISSEE 2024 നടക്കും.കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
advertisement
തെരഞ്ഞെടുപ്പ് രീതി.
പ്രവേശന പരീക്ഷയുടേയും മെഡിക്കൽ ഫിറ്റ്നസ്സിന്റേയും അടിസ്ഥാനത്തിലാണ് , അന്തിമ തെരഞ്ഞെടുപ്പ്.3 മണിക്കൂർ ദൈർഘ്യമുള പരീക്ഷയിൽ ഭാഷ, ഗണിതം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിൽ നിന്നും ചോദ്യങ്ങളുണ്ടാകും. പരീക്ഷയിൽ വിജയിക്കുന്നവർക്ക് അടുത്ത ഘട്ടമായ മെഡിക്കൽ പരിശോധനയ്ക്ക് ക്ഷണം ലഭിക്കും. മെഡിക്കൽ പരിശോധനയിൽ വിജയിക്കുന്നവർക്ക് അന്തിമ ലിസ്റ്റിൽ ഇടം നേടും.
അപേക്ഷാ ക്രമം
വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കണം. അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ്,പാസ്‌പോർട്ട് സൈസ് ഫോട്ടോ ,ഫീസ് അടച്ചതിന്റെ രസീത് എന്നിവ കൂടി നൽകേണ്ടതുണ്ട്.ഡിസംബർ 16 വരെ അപേക്ഷിക്കാനവസരമുണ്ട്.
advertisement
കൂടുതൽ വിവരങ്ങൾക്ക്
ഹെൽപ്പ് ലൈൻ:
011 40759000
011 69227700
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 11, 2023 2:30 PM IST