കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പ് തുടങ്ങണോ? അഗ്രിബിസിനസ്സ് ഇന്‍ക്യുബേറ്ററിലേക്ക് അപേക്ഷിക്കൂ
- Published by:Vishnupriya S
Last Updated:
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 30 മെയ് 2024
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പ് തുടങ്ങണോ? കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനത്തില്‍ എക്കാലവും സംരംഭകര്‍ക്ക് താങ്ങായി കേരള കാര്‍ഷിക സര്‍വ്വകലാശാല. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അഗ്രിബിസിനസ്സ് ഇന്‍ക്യുബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം, സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കെഎയു റെയ്‌സ്, കെഎയു പെയ്‌സ് എന്നിങ്ങനെ രണ്ടിന പ്രോഗ്രാമുകളിലായി ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ഇരിനൂറ്റി എട്ടോളം നവസംരംഭകരെ കെഎയു റാഫ്ത്താര്‍ അഗ്രിബിസിനസ്സ് ഇന്‍ക്യുബേറ്റര്‍ പ്രാപ്തരാക്കി കഴിഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിലെ കെഎയു റെയ്‌സ് 2024, കെഎയു പെയ്‌സ് 2024, പ്രോഗ്രാമുകളിലേക്ക് 2024 മെയ് മാസം 1ാം തീയതി മുതല്‍ 30ാം തീയതി വരെ അപേക്ഷിക്കാവുന്നതാണ്. കാര്‍ഷിക മേഖലയില്‍ പുത്തൻ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും പ്രോഗ്രാമുകളിലേക്കായി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍കെവിവൈ റാഫ്ത്താര്‍ പദ്ധതിയുടെ കീഴിലാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ വേറിട്ട ആശയങ്ങളുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാമിലേക്കും (കെഎയു റെയ്‌സ് 2024), നിലവില്‍ സംരംഭം തുടങ്ങിയവര്‍ക്ക് പ്രാട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്കും (കെഎയു പേസ് 2024) അപേക്ഷിക്കാം.
advertisement
കെഎയു റെയ്‌സ് 2024 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ ഗ്രാന്റും ലഭ്യമാകുന്നതാണ്. നൂതന ആശയങ്ങളുള്ള വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആശയങ്ങള്‍ സംരംഭമായി വികസിപ്പിക്കുന്നതിനുമായി 4 ലക്ഷം രൂപ വരെയുള്ള ധനസഹായവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കെഎയു പെയ്‌സ് 2023 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രോട്ടോടൈപ്പുകളുടെ വാണിജ്യവത്കരണത്തിനായുള്ള വിദഗ്ധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സാങ്കേതിക സാമ്പത്തിക സഹായവും 15 ദിവസത്തെ അധിക ഇന്‍ക്യൂബേഷന്‍ വര്‍ക്ക്‌ഷോപ്പും അഗ്രിബിസിനസ്സ് ഇന്‍ക്യൂബേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുവാനുള്ള അവസരവും ലഭിക്കുന്നു.
advertisement
വിവിധ ഘട്ട സ്‌ക്രീനിങ്ങുകള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് rabi.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ rabi@kau.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അഗ്രിബിസിനസ്സ് ഇന്‍ക്യബേറ്ററിലേക്ക് തപാല്‍ വഴിയോ ഗൂഗിള്‍ ഫോം മുഖേനയോ അയക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 30.05.2024 (4 PM). ഫോണ്‍ നമ്പര്‍. 0487 243 8332/8330801782/8220718221
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2024 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പ് തുടങ്ങണോ? അഗ്രിബിസിനസ്സ് ഇന്‍ക്യുബേറ്ററിലേക്ക് അപേക്ഷിക്കൂ