പരീക്ഷയിലെ തോൽവിയല്ല ഒരാളുടെ ഭാവി നിര്‍ണയിക്കുന്നതെന്നും പരിശ്രമവും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കാന് നിങ്ങളെ സഹായിക്കുന്നത് എന്നും ഓർമിപ്പിക്കുന്ന ഒരു പോസ്റ്റ് വൈറലാകുകുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തിയ ഫൈനല്‍ പരീക്ഷയില്‍ തോറ്റതിനെക്കുറിച്ചുള്ള അനുഭവമാണ് ഒരു സിഎ ഉദ്യോഗാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ശ്രുതി തയാല് എന്ന വിദ്യാര്‍ത്ഥിനിയാണ് സിഎ ഫൈനല്‍ ഗ്രൂപ്പ്-1 പരീക്ഷയില്‍ 12 മാര്‍ക്കിന് പരാജയപ്പെട്ട കഥ പങ്കുവെച്ചത്. ഈ പരാജയം തന്നിലും തന്റെ പരിശ്രമങ്ങളിലും വിശ്വസിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നില്ലെന്നും അവള് പറഞ്ഞു.
Also Read- ഗ്രാമാന്തരങ്ങളിലെ മിടുക്കരെ വരൂ; നിങ്ങൾക്കായി നവോദയ വിദ്യാലയങ്ങൾ; ജനുവരി 31 വരെ ഓൺലൈൻ അപേക്ഷിക്കാം
‘ഞാന്‍ 12 മാര്‍ക്കിന് പരാജയപ്പെട്ടു’ എന്നാണ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ശ്രുതി എഴുതിയത്. അതിനര്‍ത്ഥം ഞാന്‍ നന്നായി പരിശ്രമിച്ചില്ലെന്നോ ഞാന്‍ അതിന് അര്ഹനയല്ലെന്നോ അല്ല. ചിലപ്പോള്‍ നമ്മള് എല്ലാത്തിലും പോരാടും, പക്ഷേ അവസാനം നമുക്ക് നമ്മുടെ സ്വന്തം വിധിക്കെതിരെ പോരാടാന്‍ കഴിയില്ലെന്നും ശ്രുതി കുറിച്ചു.
So yes, i failed by 12 marks. But that doesn’t mean that i had put any less efforts or i didn’t deserve it. Sometimes we fight through everything, but at the end we cannot fight against our own fate. pic.twitter.com/GZR1LwrVK9
— Shruti (@Shruti_tayal04) January 12, 2023
‘ഞാന്‍ പരാജയപ്പെട്ടു, നിങ്ങള്‍ 100 ശതമാനം കഠിനാധ്വാനം ചെയ്തിട്ടും സമയം നിങ്ങള്‍ക്ക് അനുകൂലമല്ല എന്ന വസ്തുത അംഗീകരിക്കുകയാണ്,’ശ്രുതി കൂട്ടിച്ചേര്‍ത്തു. പരാജയം നിങ്ങളുടെ മൂല്യം കുറയ്ക്കില്ല. കാര്യങ്ങള്‍ എത്ര പ്രതികൂലമായാലും നിങ്ങള്‍ വിജയിക്കുന്ന ഒരു ദിവസം ഉണ്ടാകുമെന്നും ശ്രുതി വിശദീകരിച്ചു.
”ശക്തയായ ഒരാള്‍ എനിക്കൊപ്പമുണ്ട്, അത് ഞാന്‍ തന്നെയാണ് ” എന്നു പറഞ്ഞുകൊണ്ടാണ് ശ്രുതി തന്റെ പ്രചോദനാത്മകമായ കുറിപ്പ് അവസാനിപ്പിച്ചത്. വിജയികളെ മാത്രം അഭിനന്ദിക്കുന്ന ഒരു സമൂഹത്തിന് മുന്നില്‍ നിങ്ങളുടെ പരാജയങ്ങള്‍ അംഗീകരിക്കാന്‍ നമുക്ക് ധൈര്യം ആവശ്യമാണെന്നും ശ്രുതി പറയുന്നു.
Also Read- മിഷൻ കർമ്മയോഗി: സിവിൽ സർവീസ് പരിശീലനത്തിൽ മസൂറിയിലെ അക്കാദമി വരുത്തിയ മാറ്റങ്ങൾ
കഷ്ടപ്പെട്ട് പഠിച്ച് ജില്ലാ കളക്ടറായ വി ആര് കൃഷ്ണ തേജയുടെ ജീവിതവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കളക്ടര്‍ നേരത്തെ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂളില്‍ നടത്തിയ ഒരു ക്ലാസാണ് വൈറലായത്. വീട്ടിലെ സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനോടൊപ്പം ജോലി ചെയ്യേണ്ടിവന്നതും ഐഎഎസിന് വേണ്ടി നടത്തിയ ശ്രമങ്ങളുമാണ് വീഡിയോയില്‍ കൃഷ്ണ തേജ പറയുന്നത്.
”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെ പഠനം നിര്‍ത്തി ഏതെങ്കിലും ജോലിക്ക് പോകണമെന്നായി.
തുടര്‍ന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിച്ചത്. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ ജേതാവായി.
എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്താണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായത്. പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തില്‍ ഞാന്‍ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാന്‍ സാധിക്കില്ലെന്ന് മനസിലായി.
പിന്നീട് ജോലി ഉപേക്ഷിച്ച് പഠിക്കാന്‍ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയപ്പെട്ടു. പിന്നീട് ജോലിക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ ചില സുഹൃത്തുക്കള്‍ നല്കി നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഞാന്‍ വീണ്ടും പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ ഐഎഎസ് സ്വന്തമാക്കിയത്”, എന്നാണ് വൈറലായ വീഡിയോയിൽ കൃഷ്ണ തേജ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.