advertisement

16 വയസിനുതാഴെയുള്ളവരെ പ്രവേശിപ്പിക്കേണ്ട; കോച്ചിങ് സെന്ററുകൾക്ക് മാർഗനിർദേശവുമായി കേന്ദ്രം

Last Updated:

ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

(Photo for representation only/Getty Images)
(Photo for representation only/Getty Images)
ന്യൂഡല്‍ഹി: പതിനാറു വയസില്‍ താഴെയുള്ള വിദ്യാർത്ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വർധന നിയന്ത്രിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ബിരുദ യോഗ്യതയില്ലാത്തവർ കോച്ചിങ് സെന്ററുകളില്‍ അധ്യാപകരാവാന്‍ പാടില്ല. 16 വയസില്‍ താഴെയുള്ള വിദ്യാർത്ഥികളെ കോച്ചിങ് സെന്ററില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ ഹയര്‍ സെക്കണ്ടറി പരീക്ഷ പൂര്‍ത്തിയായ വിദ്യാർത്ഥികള്‍ക്കെ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ. കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം.
advertisement
അധ്യാപകരുടെ യോഗ്യത, കോഴ്‌സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയര്‍ന്ന മാര്‍ക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Summary: Union Government has come up with a legal framework to regulate coaching centres across states, which bars them from enrolling those below the age of 16 years, making “misleading claims” about getting ranks or entry to top institutions, as well as mandates classes not to be held for more than five hours a day to avoid “undue stress”. The guidelines were released by the ministry of education (MoE) on Thursday to be implemented by states.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
16 വയസിനുതാഴെയുള്ളവരെ പ്രവേശിപ്പിക്കേണ്ട; കോച്ചിങ് സെന്ററുകൾക്ക് മാർഗനിർദേശവുമായി കേന്ദ്രം
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement