ഒറ്റ വിഷയത്തിൽ തോറ്റ വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയുടെ ഗ്രേസ് മാർക്ക്; 10 മാർക്ക് അധികം നൽകും
- Published by:Vishnupriya S
- news18-malayalam
Last Updated:
ബിരുദം പാസാകാനുള്ള പരമാവധി അവസരങ്ങൾ കഴിഞ്ഞിട്ടും ഒരു പേപ്പർ കൂടി പാസാകാൻ ഉള്ളവർക്ക് 10 ഗ്രേസ് മാർക്ക് അധികമായി നൽകും
ഒറ്റ വിഷയത്തിൽ തോറ്റതു മൂലം ബിരുദം പാസാനാകാത്ത വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകി ഡൽഹി സർവകലാശാല. ബിരുദം പാസാകാനുള്ള പരമാവധി അവസരങ്ങൾ കഴിഞ്ഞിട്ടും ഒരു പേപ്പർ കൂടി പാസാകാൻ ഉള്ളവർക്ക് 10 ഗ്രേസ് മാർക്ക് അധികമായി നൽകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഇന്ത്യയിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സമയത്ത്, അതായത് 2021-22, 2022-23 വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കേണ്ട വിദ്യാർത്ഥികൾക്കാണ് ഈ ഗ്രേസ് മാർക്ക് ലഭിക്കുക
2021–22, 2022–23 എന്നീ അധ്യയന വർഷങ്ങളിൽ ബിരുദ പഠനം കഴിയേണ്ടിയിരുന്ന വിദ്യാർഥികൾക്കാണ് 10 മാർക്ക് നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കു പുറമേ എംഫിൽ വിദ്യാർഥികൾക്കും ഇത്തരത്തിൽ ഗ്രേസ് മാർക്ക് നൽകി വിജയിപ്പിക്കാനുള്ള ശുപാർശ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചു.
കോവിഡ് വ്യാപനത്തിനിടെ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും ആരോഗ്യപരമായ കാരണങ്ങളാലും മറ്റു പ്രതിസന്ധികൾ മൂലവും ഒരു പേപ്പർ കൂടി എഴുതിയെടുക്കാൻ ബാക്കിയുണ്ടായിരുന്ന വിദ്യാർഥികൾക്കും പുതിയ തീരുമാനം ആശ്വാസമാകും. പാസാകാൻ ബാക്കിയുള്ള പേപ്പർ കൂടി എഴുതി നിർദിഷ്ട കാലയളവിനുള്ളിൽ ബിരുദം പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ് എന്നതിന്റെ കാരണം വിദ്യാർഥികൾ വ്യക്തമാക്കണം.
advertisement
അക്കാദമിക് ഉപദേശകർ, ഫാക്കൽറ്റി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി അപേക്ഷകൾ വിലയിരുത്തി ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തും. ഇവർക്ക് ഒരു പരീക്ഷ കൂടി നടത്തുന്നതും പരിഗണിക്കും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 21, 2023 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഒറ്റ വിഷയത്തിൽ തോറ്റ വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയുടെ ഗ്രേസ് മാർക്ക്; 10 മാർക്ക് അധികം നൽകും