സിഐയുടെ കുത്തുവാക്കുകൾ സഹിക്കാതെ ജോലി രാജിവെച്ച കോണ്‍സ്റ്റബിളിന് സിവില്‍ സര്‍വീസിൽ ഉന്നതവിജയം
- Published by:Arun krishna
- news18-malayalam
Last Updated:
2023ല്‍ യുപിഎസ്‌സി നടത്തിയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 780-ാം റാങ്ക് ആണ് ഉദയ കൃഷ്ണ നേടിയത്
ഹൈദരാബാദ്: മേലുദ്യോഗസ്ഥന്റെ കുത്തുവാക്ക് താങ്ങാനാകാതെ പോലീസ് കോണ്‍സ്റ്റബിള്‍ ജോലി രാജിവെച്ച് പഠിച്ച് സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം കരസ്ഥമാക്കി ആന്ധ്രാസ്വദേശിയായ ഉദയ് കൃഷ്ണ റെഡ്ഡി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഉദയ കൃഷ്ണ കോണ്‍സ്റ്റബിള്‍ ആയി ജോലി നോക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം യുപിഎസ്‌സി പ്രസിദ്ധീകരിച്ചത്.
2023ല്‍ യുപിഎസ്‌സി നടത്തിയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 780-ാം റാങ്ക് ആണ് ഉദയ കൃഷ്ണ നേടിയത്. ഏപ്രില്‍ 16നാണ് ഫലം പ്രസിദ്ധീകരിച്ചത്.
2013 മുതല്‍ 2018വരെ പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. ഐഎഎസ് നേടണമെന്നായിരുന്നു ഉദയ്കൃഷ്ണയുടെ ആഗ്രഹം. എന്നാല്‍ അതേച്ചൊല്ലി ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കളിയാക്കുമായിരുന്നു. അപമാനം താങ്ങാനാകാതെ വന്നപ്പോഴാണ് ജോലി രാജിവെച്ച് പഠിക്കാന്‍ ഉദയ്കൃഷ്ണ തീരുമാനിച്ചത്.
advertisement
നിലവിലെ റാങ്ക് അനുസരിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലേക്കായിരിക്കും ഉദയ് കൃഷ്ണയ്ക്ക് നിയമനം ലഭിക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ പഠനം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഐഎഎസ് നേടുന്നത് വരെ പഠനം തുടരുമെന്നും ഉദയ കൃഷ്ണ പറഞ്ഞു.
ആദിത്യ ശ്രീവാസ്തവയാണ് ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.
എറണാകുളം സ്വദേശിയായ പി കെ സിദ്ധാര്‍ത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ത്ഥിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാര്‍ത്ഥ് നേടിയത്. നിലവില്‍ ഐപിഎസ് ട്രെയിനിങ്ങിലാണ്. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
advertisement
ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ട മലയാളികള്‍: വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 ), രമ്യ ആര്‍ ( 45 ), ബിന്‍ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷന്‍ (169), മഞ്ജുഷ ബി ജോര്‍ജ് (195), അനുഷ പിള്ള (202), നെവിന്‍ കുരുവിള തോമസ് (225)
advertisement
ഫലം അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.in/
1105 തസ്തികകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 17, 2024 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സിഐയുടെ കുത്തുവാക്കുകൾ സഹിക്കാതെ ജോലി രാജിവെച്ച കോണ്‍സ്റ്റബിളിന് സിവില്‍ സര്‍വീസിൽ ഉന്നതവിജയം


