advertisement

IIT പ്രവേശനം: സ്ത്രീ പുരുഷ അനുപാതത്തിൽ മുന്നിൽ ദക്ഷിണേന്ത്യയിലെ ഈ നാല് ഐഐടികൾ

Last Updated:

ഐഐടികളിൽ പ്രവേശം നേടിയ പെൺകുട്ടികളുടെ എണ്ണത്തിൽ ദേശീയ ശരാശരി 19% ആണെന്നിരിക്കെ ദക്ഷിണ മേഖലയിൽ മാത്രം ശരാശരി 26 ശതമാനമാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മുംബൈ: രാജ്യത്തെ ഐഐടി ക്യാമ്പസുകളിലെ സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ ഐഐടി ഹൈദരാബാദ് സോൺ. ഈ വർഷം ഏതാണ്ട് 1200 ഓളം പെൺകുട്ടികൾ ഇവിടെ പ്രവേശനം നേടിയതോടെയാണ് ഹൈദരാബാദ് ഈ നേട്ടം കൈവരിച്ചത്. ഐഐടികളിൽ പ്രവേശം നേടിയ പെൺകുട്ടികളുടെ എണ്ണത്തിൽ ദേശീയ ശരാശരി 19 ശതമാനം ആണെന്നിരിക്കെ ദക്ഷിണ മേഖലയിൽ മാത്രം ശരാശരി 26 ശതമാനം ആണ്.
ഈ മേഖലയിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ എണ്ണം കൂടുതലാണെന്നിരിക്കെ പ്രവേശനം നേടാൻ അപേക്ഷ സമർപ്പിച്ചവരിൽ 50 ശതമാനം പേരും പെൺകുട്ടികൾ തന്നെയാണെന്നാണ് കണക്കുകൾ. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ ഐഐടികൾ ചേർന്നതാണ് ദക്ഷിണ മേഖല. ഐഐടികളിൽ സൂപ്പർ ന്യൂമററി കോട്ട നിലവിൽ വന്ന് അഞ്ചു വർഷത്തോളം ആകുമ്പോൾ ഏതാണ്ട് എല്ലാ ക്യാമ്പസുകളിലും ശരാശരി 19.7 ശതമാനവും പെൺകുട്ടികളാണ്.
advertisement
പെൺ കുട്ടികൾക്കായുള്ള സൂപ്പർന്യൂമററി കോട്ട അവതരിപ്പിക്കുന്നതിന് ഒരു വർഷം മുൻപുള്ള കണക്കെടുത്താൽ, 2017 ൽ പ്രവേശനം നേടിയ പെൺകുട്ടികൾ 995 ആയിരുന്നു എങ്കിൽ 2023 ആയപ്പോഴേക്കും അത് 3411 ആയി മാറി. ഇതിൽ മൂന്നിൽ ഒന്നും ഹൈദരാബാദ് ഐഐടി മേഖലയിലാണ്. 2018ൽ പെൺകുട്ടികൾക്കായുള്ള സംവരണം 14 ശതമാനം ആയിരുന്നെങ്കിൽ പിന്നീടത് 17 ശതമാനമാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം വീണ്ടുമത് 20 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. 50:50 എന്ന സ്ത്രീ പുരുഷ അനുപാതം സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ഡൽഹി ഐഐടി.
advertisement
” പെൺകുട്ടികൾ വളരെ മികച്ച അക്കാദമിക് നിലവാരം പുലർത്തുന്നവരാണ്, ഡിസൈൻ, പബ്ലിക് പോളിസി തുടങ്ങിയ കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാഭ്യാസ നിലവാരം വീണ്ടും ഉയർത്താൻ കഴിയും” ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജി പറഞ്ഞു. ” എല്ലാവരെയും ഒരുപോലെ ഉൾകൊള്ളുന്ന ഒരു ചുറ്റുപാട് നമുക്കുണ്ട്, നമ്മുടെ ക്യാമ്പസിലെ സ്ത്രീ പുരുഷ അനുപാതം രാജ്യത്തിന്റെ ജനസംഖ്യയുടേതിന് ആനുപാതികം ആയിരിക്കണം. ആൺ പെൺ എന്ന ലിംഗ ഭേദം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നമുക്ക് എത്താൻ കഴിയണം ” എന്നും ബാനർജി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
IIT പ്രവേശനം: സ്ത്രീ പുരുഷ അനുപാതത്തിൽ മുന്നിൽ ദക്ഷിണേന്ത്യയിലെ ഈ നാല് ഐഐടികൾ
Next Article
advertisement
കേരളത്തിൽ  ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന്  വീടുകയറും
കേരളത്തിൽ ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന് വീടുകയറും
  • ഗോവ, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ 18 ക്രിസ്ത്യൻ എംഎൽഎമാർ കേരളത്തിൽ പ്രചാരണത്തിന് എത്തും

  • മോദി-മാർപാപ്പാ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ക്രൈസ്തവ വോട്ടർമാരെ സ്വാധീനിക്കാൻ പ്രധാന ഘടകമാകും

  • 2019-ൽ 2% ആയ ക്രൈസ്തവ പിന്തുണ 2024-ൽ 10% ആയി ഉയർന്നതിൽ ബിജെപിക്ക് ആത്മവിശ്വാസം ലഭിക്കുന്നു

View All
advertisement