• HOME
  • »
  • NEWS
  • »
  • career
  • »
  • NCHMJEE 2023| രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാം

NCHMJEE 2023| രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാം

ഈ വർഷത്തെ ജെ.ഇ.ഇ. പരീക്ഷ മേയ് 14ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും

  • Share this:

    രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ  ഹോട്ടൽ മാനേജ്മെന്റ്  പ്രോഗ്രാമുകൾ പഠിക്കൻ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം.ജെ.ഇ.ഇ. -2023).

    പ്രധാനമായും  ബി.എസ് സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. ഈ വർഷത്തെ  ജെ.ഇ.ഇ. പരീക്ഷ മേയ് 14ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള രാജ്യത്തെ സർക്കാർ / സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനി സ്ട്രേഷൻ (ബി.എസ് സി.) പ്രോഗ്രാമിലേക്കാണ് പ്രവേശനം ലഭിക്കുക. നാലാം വർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ടാകും
    അപേക്ഷാ /പരീക്ഷാ ക്രമം
    നാഷണൽ ടെസ്റ്റിങ് ഏജൻസി ക്കാണ് (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ.യുടെ പരീക്ഷാ ചുമതല.മേയ് 14- ന് , രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും. എൻ.ടി.എ. വെബ് സൈറ്റ് മുഖാന്തിരം,ഏപ്രിൽ 27-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം.
    പ്രവേശന ക്രമം
    രാജ്യത്താകമാനമുള്ള  കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും വിവിധ സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലേക്കും ഒരു പൊതുമേഖലാസ്ഥാപനത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന  സ്വകാര്യസ്ഥാപനങ്ങളിലേക്കുമുൾപ്പടെ 11,965 സീറ്റുകളിലേക്കാണ് ,പ്രവേശനം. കേരളത്തിൽ ആകെ നാലു സ്ഥാപനങ്ങളാണ് (കേന്ദ്രസർക്കാർ (1) , സംസ്ഥാ
    ന സർക്കാർ (1) സ്വകാര്യ മേഖല (2) ) നിലവിലുള്ളത്.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോറിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം- 298 സീറ്റ്), സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴിക്കോട് (സംസ്ഥാന സർക്കാർ സ്ഥാപനം- 90 സീറ്റ്). രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും (മൂന്നാർ കാറ്ററിങ് കോളേജ്- 120 സീറ്റ്, ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ്, വയനാട്- 120 സീറ്റ്) എന്നിവയാണ് നമ്മുടെ സംസ്ഥാനത്തെ സ്ഥാപനങ്ങൾ .
    ആർക്കൊക്കെ അപേക്ഷിക്കാം
    ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, പ്ളസ് ടു / തത്തുല്യ
    യോഗ്യതയുള്ളവർക്കാണ് , അപേക്ഷിക്കാനവസരം. ഈ അധ്യയന വർഷത്തിൽ (2022 – 23 ) യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് നിശ്ചിത
    പ്രായപരിധി, നിഷ്ക്കർഷിച്ചിട്ടില്ല.
    പ്രധാന പഠനവിഷയങ്ങൾ
    1.പ്രൊഡക്ഷൻ
    2.ഫുഡ് ഓപ്പറേഷൻ
    3.ഹൗസ് കീപിങ്
    4.ഹോട്ടൽ അക്കൗണ്ടൻസി
    5.ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി
    6.ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്
    7.ഫെസിലിറ്റി പ്ലാനിങ്
    8.ഫിനാൻഷ്യൽ സ്ട്രാറ്റജിക് മാനേജ്മെന്റ്
    9.ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ്
    10.ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
    11.ഫുഡ് സയൻസ്
    12.കാറ്ററിങ്ങ് ടെക്നോളജി
    ജോലി സാധ്യതകൾ
    1.ഹോട്ടലുകൾ
    2.ഹോട്ടൽ അനുബന്ധ 3.ഹോസ്പിറ്റാലിറ്റി മേഖലകൾ
    4.ഫുഡ് ചെയിൻ
    5.കിച്ചൻ/ഹൗസ് കീപ്പിങ്
    6.ഫ്ലൈറ്റ് കിച്ചൻ
    7.ഓൺ ബോർഡ് ഫ്ലൈറ്റ് സർവീസസ്
    8.ഗസ്റ്റ്/കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവ്
    9.ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂഷണൽ കാറ്ററിങ്
    10.മാർക്കറ്റിങ് & സെയിൽസ് എക്സിക്യുട്ടീവ്
    11.റെയിൽവേ ഹോസ്പിറ്റാലിറ്റി
    12.പ്രഫഷണൽ കാറ്ററിങ് സർവീസ്
    13.സ്റ്റേറ്റ്/കേന്ദ്ര ടൂറിസം വികസന കോർപ്പറേഷൻ
    14:ഷിപ്പിങ് ക്രൂസ് ലൈൻസ്
    15.റിസോർട്ടുകൾ
    16.ഹോട്ടൽ മാനേജ്മെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 17.ഓൺട്രപ്രനേർഷിപ്പ്

    I. Central Government Affiliated Institutes of Hotel Management

    INSTITUTE NAME & ADDRESSPRINCIPALTELEPHONE/FAX/EMAIL/WEBSITECOURSES
    Institute of Hotel ManagementS.J.Polytechnic Campus Seshadri RoadBengaluru Karnataka – 560001Mr. Venkat D080-22262960080-22268562 (Fax)ihmbengaluru[at]gmail[dot]com (E-mail)

    http://ihmbangalore.kar.nic.in/

    NCHM-IHA-34/ SECTOR-62, NOIDANOIDA UTTAR PRADESH 201309Mr. L. K. Ganguli

    01202590603

    nchmctadmn@gmail.com

    Institute of Hotel ManagementVeer Surendra Sai Nagar,Bhubaneswar Orissa – 751004Ms. Sharada Ghosh

    0674-2581241

    0674 25818640674-2586663 (Fax)

    hospitality[at]ihmbbs[dot]org (E-mail)

    principal[at]ihmbbs[dot]org

    https://www.ihmbbs.org/

    Dr.Ambedkar Institute of Hotel ManagementSector 42-D,Chandigarh Chandigarh – 160036Sitesh P. Srivastav0172-26048330172-26760150172-2611956 (Fax)aihm_chd[at]yahoo[dot]com (E-mail)

    https://www.ihmchandigarh.org/

    Institute of Hotel ManagementCIT Campus, TTTI-Tharamani PO,Chennai Tamil Nadu – 600113Mr. Venkat D (I/C) and Mrs. Parimala(I/C)044-22542029044-22541262044-22541615 (Fax)ihmtaramani[at]gmail[dot]com (E-mail)

    http://www.ihmchennai.org/

    Institute of Hotel ManagementGandhinagar Highway Bhaijipura Patia KudasanGandhinagar Gujarat – 382421Dr. J. K. Mangaraj079-23276657079- 23276658079-23276656  (Fax)

    principal[at]ihmahmedabad[dot]com (E-mail)

    info[at]ihmahmedabad[dot]com (E-mail)

    http://ihmahmedabad.com/

    Institute of Hotel ManagementAlto Porvorim, Bardez,Goa Goa – 403521Ms. Donna D’Souza0832-24173790832-24172520832-2417209 (Fax)ihmgoa[at]sancharnet[dot]in (E-mail)

    https://ihmgoa.gov.in/

    Institute of Hotel ManagementBariar, G.T. Road,Gurdaspur Punjab – 143521Mr. Argha Chakravorty01874-22250101874-22250201874-222505 (Fax)mail.ihmgsp[at]gmail[dot]com (E-mail)

    https://ihm-gsp.ac.in/

    Institute of Hotel ManagementVIP Road, Upper Hengrabari, Barabari,Guwahati Assam – 781036Mr.Amitabh Dey0361-23372260361-23335730361-2337226 (Fax)ihmctanghy[at]gmail[dot]com (E-mail)

    https://ihmctanghy.org.in/

    Institute of Hotel ManagementAirport Road Maharajpura (PO),Gwalior Madhya Pradesh – 474020Mr. Pulkit Bambi

    0751-2471477

    ihmgwl[at]bsnl[dot]in (E-mail)

    gwailrihm[at]gmail[dot]com

    http://www.ihmgwalior.net/

    Institute of Hotel ManagementNear Ramashish Chowk Opp. State Circuit House Vaishali, Hajipur,Hajipur Bihar – 844101Mr. Pulak Mandal06224-27535406224-27493706224-276486 (Fax)hajipurihm[at]gmail[dot]com (E-mail)

    https://www.ihmhajipur.net/

    Institute of Hotel ManagementF’ Row, D.D. Colony, Vidyanagar,Hyderabad Telangana – 500007Mr. Sanjay Thakur040-27427898040-27427569040-27427569 (Fax)ihmhyd[dot]principal[at]gmail[dot]com (E-mail)

    https://www.ihmhyd.org/

    Institute of Hotel ManagementSikar Road, Bani Park, Near Bani Park Police Station,Jaipur Rajasthan – 302016Mr. P.D. Lakhawat0141-22028120141-2200402 (Fax)ihm_jpr[at]rediffmail[dot]com (E-mail)

    https://www.ihmjaipur.com/

    Institute of Hotel ManagementP-16, Taratala Road,Kolkata West Bengal – 700088Mr. Nisheeth Srivastava033-24014124033-24013844033-24014281 (Fax)mail[at]ihmkolkata[dot]org (E-mail)

    principal[at]ihmkolkata[dot]org (E-mail)

    http://www.ihmkolkata.org/

    Institute of Hotel ManagementSeed Farm, Sector-G, Aliganj,Lucknow Uttar Pradesh – 226024Mr. R. K. Sharma (I/C)0522-40774140522-40774150522-4077414 (Fax)ihmlucknow[at]gmail[dot]com (E-mail)

    http://www.ihmlucknow.com/

    Institute of Hotel ManagementVeer Sawarkar Marg Dadar (West),Mumbai Maharashtra – 400028Mrs. Neelam Nadkar (I/C)022-24457241022-24457242022- 24449779 (Fax)info[at]ihmctan[dot]edu (E-mail)

    https://www.ihmctan.edu

    Institute of Hotel ManagementLibrary Avenue, Pusa Complex,Delhi New Delhi – 110012Mr.Kamal Kant Pant011-25842429011-25840147011-25841411011-25843177 (Fax)

    ihmpusa[at]rediffmail[dot]com (E-mail)

    https://ihmpusa.net/

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    Published by:Rajesh V
    First published: