ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി അരലക്ഷം രൂപവരെ ലഭിക്കുന്ന AICTEയുടെ പ്രഗതി സ്കോളർഷിപ്പ്

Last Updated:

കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെയാണ്, അപേക്ഷകർ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്

പ്രഗതി സ്കോളർഷിപ്പ്
പ്രഗതി സ്കോളർഷിപ്പ്
രാജ്യത്തെ വിവിധ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനങ്ങളിൽ ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ഉന്നമനത്തിനായി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നൽകി വരുന്ന സ്കോളർഷിപ്പ് ആണ് പ്രഗതി സ്കോളർഷിപ്പ്.ടെക്നിക്കൽ വിഷയങ്ങളിൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന പെൺകുട്ടികൾക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, പ്രതി വർഷം 50,000 രൂപ സ്കോളർഷിപ്പായി ലഭിയ്ക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 ആണ്.
നിബന്ധനകൾ
  1. ഒന്നാം വർഷ വിദ്യാർത്ഥിനികൾക്കും രണ്ടാം വർഷത്തേക്ക് ലാറ്ററൽ എൻട്രി വഴി വന്നവർക്കും അപേക്ഷിക്കാം.
  2. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
  3. 12-ാം ക്ലാസ്സിനു ശേഷം രണ്ട് വർഷത്തിൽ കൂടുതൽ ഇയർ ഗ്യാപ് ഉണ്ടാകാൻ പാടില്ല.
അപേക്ഷാ ക്രമം
കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെയാണ്, അപേക്ഷകർ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. NSP മുഖേനെ സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക. OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യണം. തുടർന്ന് അപേക്ഷകർ, പേർസണൽ, അക്കാദമിക വിവരങ്ങൾ നൽകിയതിനു ശേഷം നോക്കിയാൽ, അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാം. അതിൽ നിന്ന് നിർദ്ദിഷ്ട സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. വെബ്സൈറ്റിൽ,സ്കോളർഷിപ്പ് അപേക്ഷ സബ്‌മിറ്റ് ചെയ്ത ശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക കൂടി ചെയ്യുമ്പോഴാണ്, അപേക്ഷാ ക്രമം പൂർത്തീകരിക്കപ്പെടുക.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി അരലക്ഷം രൂപവരെ ലഭിക്കുന്ന AICTEയുടെ പ്രഗതി സ്കോളർഷിപ്പ്
Next Article
advertisement
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
  • മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

  • മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി.

  • 65 വയസ്സിലും അഭിനയസപര്യ തുടരുന്ന മോഹൻലാലിനെ കേരള സർക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.

View All
advertisement