സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്; ഇപ്പോൾ  അപേക്ഷിക്കാം

Last Updated:

ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും ബിരുദാനന്തരബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. 2022-23 അധ്യയനവര്‍ഷത്തിൽ ഒന്നാം വര്‍ഷ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികൾക്കാണ് അപേക്ഷിക്കാനവസരം.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ ഈ അധ്യയന വർഷം പ്രവേശനം ലഭിച്ചവർക്കാണ് , സംസ്ഥാന സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്.
ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും ബിരുദാനന്തരബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. 2022-23 അധ്യയനവര്‍ഷത്തിൽ ഒന്നാം വര്‍ഷ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. ആകെ 1000 സ്കോളര്‍ഷിപ്പുകളാണ്. പ്രതിവർഷം  അനുവദിക്കുന്നത്. ഓണ്‍ലൈൻ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 10 ആണ്.
അപേക്ഷിക്കാനുള്ള അടിസ്ഥാന
യോഗ്യത
കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ താഴെ കാണുന്ന വിഷയങ്ങളിലേയോ അനുബന്ധ വിഷയങ്ങളിലേയോ ഒന്നാം വർഷ ബിരുദ -ബിരുദാനന്തര ബിരുദ പഠിതാക്കളാകണം.
advertisement
1.സയന്‍സ്
2.സോഷ്യ സയന്‍സ്
3.ഹ്യുമാനിറ്റീസ്
4.ബിസിനസ് സ്റ്റഡീസ്
സമാനമായ കോഴ്സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള വിവിധ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികൾക്കും അപേക്ഷിിക്കാം.പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാനവസരമില്ല. ഇന്ത്യന്‍ പൗരന്‍മാർക്കു മാത്രമേ. അപേക്ഷിക്കാനവസരമുള്ളൂ.
സ്കോളര്‍ഷിപ്പ് ആനുകൂല്യം
ബിരുദ പഠനത്തിനും ബിരുദാനന്തരബിരുദ പഠനത്തിനും വിവിധ നിരക്കിലാണ്, ആനുകൂല്യം.40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് തുകയുടെ 25% അധികമായി ലഭിക്കും.
advertisement
I.ബിരുദ പഠനം
ഒന്നാം വര്‍ഷം : 12,000/- രൂപ
രണ്ടാം വര്‍ഷം : 18,000/- രൂപ
മൂന്നാം വര്‍ഷം : 24,000/- രൂപ
 
II.ബിരുദാനന്തര ബിരുദ പഠനം 
ഒന്നാം വര്‍ഷം : 40,000/- രൂപ
രണ്ടാം വര്‍ഷം : 60,000/- രൂപ
സ്കോളർഷിപ്പ് പുതുക്കൽ
സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് , അവരുടെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് കിട്ടാൻ സാധ്യതയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
advertisement
അപേക്ഷ സമർപ്പണത്തിന്
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്; ഇപ്പോൾ  അപേക്ഷിക്കാം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement