IMU: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പഠിക്കണോ?; ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി, കോട്ടയം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട് പ്രവേശന പരീക്ഷാകേന്ദ്രങ്ങളാണ്
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളിലും യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലും അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള വിവിധ പ്രോഗ്രാമുകളിലെ പൊതുപ്രവേശന പരീക്ഷയ്ക്ക് (IMU-CET) ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ മേയ് 5 വരെ അവസരമുണ്ട്. ബി.ബി.എയുടെ രജിസ്ട്രേഷൻ തീയതിയിൽ മാറ്റമുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ എട്ടിന് ദേശീയതലത്തിൽ പ്രവേശന പരീക്ഷ നടത്തും. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി, കോട്ടയം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട് പ്രവേശന പരീക്ഷാകേന്ദ്രങ്ങളാണ്. ക്ലാസ്സുകൾ ആഗസ്റ്റിൽ ആരംഭിക്കും.
വിവിധ കാമ്പസുകൾ
ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ പോർട്ട്, നവി മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായി ആറ് കാമ്പസുകളാണ് മാരിടൈം യൂണിവേഴ്സിറ്റിക്കുള്ളത്. ഓരോ കാമ്പസിലേയും വൈവിധ്യമാർന്ന കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ് സൈറ്റ് പരിശോധിച്ചു നോക്കേണ്ടതാണ്.
വിവിധ പ്രോഗ്രാമുകൾ
1.ബി.ടെക് (മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്)
2.ബി.എസ്സി. നോട്ടിക്കൽ സയൻസ്
3.ബി.ബി.എ. (മാരിടൈം ലോജിസ്റ്റിക്സ്,ലോജിസ്റ്റിക്സ്, റീട്ടെയിലിങ് ആൻഡ് ഇ-കൊമേഴ്സ്)
4 'ബി.എസ്.സി. ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ
5 .എം.ബി.എ (ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്)
advertisement
6.എം.ടെക്(മറൈൻ ടെക്നോളജി, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്, ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്.)
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 01, 2024 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
IMU: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പഠിക്കണോ?; ഇപ്പോൾ അപേക്ഷിക്കാം