സിനിമാ ചിത്രീകരണം പഠിക്കാൻ ആഗ്രഹമുണ്ടോ? പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങളെ വിളിക്കുന്നു

Last Updated:

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള ടെലിവിഷൻ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം

കേന്ദ്ര സർക്കാറിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.). മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള ഈ സ്ഥാപനം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിലും അറിയപ്പെടുന്നു. 1960 ൽ സ്ഥാപിതമായ എഫ്.ടി.ഐ.ഐ ഭാരതത്തിലെ ചലച്ചിത്ര-ടെലിവിഷൻ പരിശീലനത്തിനുള്ള ഒരു സുപ്രധാന സ്ഥാപനമായി വളർന്നു. വാർത്താവിനിമയ മന്ത്രാലയത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ചു വരുന്ന
ഇവിടെനിന്ന് പഠിച്ചിറങ്ങിയവരിൽ ഭൂരിപക്ഷവും ഇന്ത്യൻ ചലച്ചിത്രവ്യവസായ രംഗത്ത് പ്രശസ്‌തരാണ്.
സിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.), ടെലിവിഷൻ വിഭാഗത്തിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് കാലാവധി. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള ടെലിവിഷൻ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ഫെബ്രുവരി 4 വരെ അപേക്ഷ സമർപ്പിക്കാം. ഒരാൾക്ക് ഒരു കോഴ്സിലേക്കേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
advertisement
വിവിധ ഡിപ്ലോമ കോഴ്സുകൾ
1.ടി.വി. ഡയറക്‌ഷൻ
2.ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി
3.വീഡിയോ എഡിറ്റിങ്
4.സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ്
ആർക്കൊക്കെ അപേക്ഷിക്കാം
ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദം/തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാമെങ്കിലും മാർച്ച് 10നകം യോഗ്യത തെളിയിക്കണമെന്ന വ്യവസ്ഥയുണ്ട്.
തെരഞ്ഞെടുപ്പ് ക്രമം
എഴുത്ത് പരീക്ഷ, ഓറിയന്റേഷൻ, ഇൻറർവ്യൂ എന്നിവ അടങ്ങുന്ന രണ്ടുഘട്ട സെലക്‌ഷൻ പ്രക്രിയവഴിയാണ് പ്രവേശനം. ഫെബ്രുവരി 11-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടത്തുന്ന എഴുത്തുപരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അടുത്ത ഘട്ടത്തിലേയ്ക്ക് വിളിക്കും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രണ്ടാംഘട്ടത്തിൽ, എഫ്.ടി.ഐ.ഐ.യിൽവെച്ച് ഓറിയന്റേഷൻ, ഇൻറർവ്യൂ എന്നിവയുണ്ടാകും.
advertisement
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ടാകും. പേപ്പർ 1-ൽ ഭാഗം എ-യിൽ ഒരു ഉത്തരമുള്ള, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (20 മാർക്ക്), ഭാഗം ബി-യിൽ ഒന്നോ ഒന്നിൽക്കൂടുതലോ ഉത്തരങ്ങളുള്ള മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങളും (20 മാർക്ക്) ഉണ്ടായിരിക്കും.100 മാർക്കിന്റെതാണ്, ഒന്നാം പേപ്പർ. രണ്ടാംപേപ്പറിൽ വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ട, പരമാവധി 60 മാർക്കുള്ള ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളുണ്ടാകും.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
advertisement
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
സിനിമാ ചിത്രീകരണം പഠിക്കാൻ ആഗ്രഹമുണ്ടോ? പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങളെ വിളിക്കുന്നു
Next Article
advertisement
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
  • കർണാടകയിലെ ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നതായി ബിജെപി വിമർശിച്ചു.

  • കെ.സി. വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ എന്ന് ആർ അശോക ചോദിച്ചു, ഫെഡറലിസം അപമാനിക്കപ്പെടുന്നു.

  • ഭൂമി ഒഴിപ്പിക്കൽ നടപടികൾ കൂടുതൽ ജാഗ്രതയോടെയും അനുകമ്പയോടെയും വേണമെന്ന് കോൺഗ്രസ് നേതൃത്വം.

View All
advertisement