എഞ്ചിനീയറിംഗ് ബിരുദമുണ്ടോ? എങ്ങനെ ഇന്ത്യൻ ആർമിയിൽ ചേരാം?

Last Updated:

നാല് വ്യത്യസ്ത രീതികളിലാണ് ഇന്ത്യൻ ആർമി എഞ്ചിനീയർമാരെ നിയമിക്കുന്നത്.

രാജ്യത്തെ സേവിക്കാൻ ആഗ്രഹമുള്ള നിരവധി യുവാക്കൾ ഇന്ത്യയിലുണ്ട്. ഇതിനായി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആവശ്യമായ നടപടിക്രമങ്ങൾ, യോഗ്യതകൾ എന്നിവ എന്തൊക്കെയാണെന്ന് നോക്കാം.ഇന്ത്യൻ ആർമിയിൽ ചേരുന്നതിന് പത്താം ക്ലാസ് പാസായിരിക്കണം. എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷവും നിങ്ങൾക്ക് ഇന്ത്യൻ ആർമിയിൽ ചേരാം. പ്രതിരോധ സേനയിൽ കോൺസ്റ്റബിൾ മുതൽ ലെഫ്റ്റനന്റ് വരെ പല തലങ്ങളിൽ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥർക്ക് രണ്ട് തരത്തിലുള്ള കമ്മീഷനുകളാണ് നൽകുന്നത്. സ്ഥിരം കമ്മീഷനുകളും ഷോർട്ട് സർവീസ് കമ്മീഷനുകളും.
നാല് വ്യത്യസ്ത രീതികളിലാണ് ഇന്ത്യൻ ആർമി എഞ്ചിനീയർമാരെ നിയമിക്കുന്നത്. നിർബന്ധിത പരിശീലന പരിപാടിയിലൂടെയും ഇവർ കടന്നുപോകേണ്ടതുണ്ട്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി ഇതിനായി 49 ആഴ്ചത്തെ പരിശീലനം വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ അംഗത്വമെടുക്കുന്ന ഉദ്യോഗാർത്ഥികൾ 18 മാസത്തെ പരിശീലന കാലയളവ് പൂർത്തിയാക്കണം. ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പ് നടപടിക്രമത്തിൽ ഒരു എഴുത്ത് പരീക്ഷ, ഒരു SSB അഭിമുഖം, ഒരു മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ട്. ഓരോ ഘട്ടവും പാസ്സായി മെഡിക്കൽ ടെസ്റ്റും കഴിഞ്ഞാൽ സേനയുടെ ഭാഗമാകാം. 56,100 രൂപയ്ക്കും 1,77,500 രൂപയ്ക്കും ഇടയിലാണ് ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിൽ.
advertisement
താഴെ പറയുന്ന നാലു രീതികളിൽ ഏതെങ്കിലും രീതിയിലൂടെ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകാം.
സാങ്കേതിക ബിരുദ പ്രവേശനം
ഇതിന് കീഴിൽ സ്ഥിരം കമ്മീഷൻ ലഭ്യമാണ്. ഈ രീതിയിലൂടെ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 20 മുതൽ 27 വയസ്സ് വരെയുള്ള പ്രായപരിധിയിൽ എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം.
എസ്എസ്സി ടെക് എൻട്രി സ്കീം
ഈ സ്കീമിന് കീഴിൽ ഒരു ഹ്രസ്വകാല സേവന കമ്മീഷൻ ലഭ്യമാണ്. ഈ രീതിയിലൂടെ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 മുതൽ 27 വയസ്സ് വരെയാണ്. ഇതോടൊപ്പം നാലുവർഷത്തെ എൻജിനീയറിങ് ബിരുദവും ഉണ്ടായിരിക്കണം.
advertisement
സിഡിഎസ് എൻട്രി
സിഡിഎസ് എൻട്രിയിലൂടെ സ്ഥിരം കമ്മീഷൻ ലഭ്യമാണ്. 19 മുതൽ 24 വയസ്സ് വരെയാണ് ഇതിനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം.
എൻസിസി എൻട്രി സ്കീം
ഇതിനായി ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം കുറഞ്ഞത് ബി ഗ്രേഡുള്ള എൻസിസി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇവിടെ പ്രായപരിധി 19 മുതൽ 24 വയസ്സ് വരെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Career/
എഞ്ചിനീയറിംഗ് ബിരുദമുണ്ടോ? എങ്ങനെ ഇന്ത്യൻ ആർമിയിൽ ചേരാം?
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement