ഉന്നതി സിംഘാനിയ
ലോകമെമ്പാടുമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നുണ്ട്. അക്കാദമിക് ഘടകങ്ങള്‍ മാത്രമല്ല, അവരുടെ വ്യക്തിത്വവും താല്‍പ്പര്യങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോമും ഇവിടുത്തെ അഡ്മിഷന് പോളിസികള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഹൈസ്കൂളില്‍ പഠിക്കുന്ന സമയം മുതലുള്ള 10 പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താം. ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം അപേക്ഷകനെ കുറിച്ചുള്ള നിര്‍ണ്ണയ ഘട്ടത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് മെറിറ്റ് സ്കോളര്‍ഷിപ്പുകളും ടാലന്റ് അടിസ്ഥാനമാക്കിയുള്ള സ്കോളര്‍ഷിപ്പുകളും നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യേതര മൂല്യങ്ങള്‍ വിശദീകരിക്കുന്നതിന് ആപ്ലിക്കേഷന്റെ ഉപന്യാസ ഭാഗവും ഉപയോഗിക്കാം. അങ്ങനെയെങ്കില്‍ എങ്ങനെ വ്യത്യസ്തമായ ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കാം? അപേക്ഷകള്‍ തയ്യാറാക്കുന്നതിനുള്ള ചില ടിപ്പുകള്‍ ഇതാ..
നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയുക
നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ആദ്യപടി. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി, സമപ്രായക്കാരുമായുള്ള സംഭാഷണങ്ങളിലൂടെയോ അധ്യാപകന്റെ മാര്ഗനിര്ദേശത്തിലൂടെയോ എളുപ്പത്തില്‍ ലഭ്യമല്ലാത്ത അവസരങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ ശ്രമിക്കണം.
കൂടാതെ, നിങ്ങളുടെ ഹൈസ്കൂളിലെ ആക്ടിവിറ്റികളും ക്ലബ്ബുകളും കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അധ്യാപകര്‍ക്കും സ്കൂളിലെ ഉപദേഷ്ടാക്കള്‍ക്കും നിങ്ങളെ സഹായിക്കാനാകും. നേച്ചര്‍ ക്ലബ്ബുകള്‍, കള്‍ച്ചറല്‍ ക്ലബ്ബുകള്‍, ട്രക്കിംഗ് ഗ്രൂപ്പുകള്‍, സ്കൗട്ടുകള്, സ്കൂള്‍ മാഗസിനുകള്‍, എഡിറ്റോറിയല്‍ ബോര്‍ഡുകള്‍, സ്പോര്‍ട്സ് ടീമുകള്‍, ഡിബേറ്റിംഗ് സര്‍ക്കിളുകള്‍ എന്നിങ്ങനെ പല ക്ലബ്ബുകളും സ്കൂളുകളിലുണ്ട്. പ്രോജക്ടുകളുടെ ഭാഗമാകുകയും പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. ഒരു നേതൃസ്ഥാനം നേടാന്‍ ശ്രമിക്കുക. നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ഒരു ക്ലബ്ബ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്കൂള്‍ കോര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്കി താല്‍പ്പര്യമുള്ള ക്ലബ്ബില്‍ ചേരാം.
Also Read-
Education | വിദേശത്ത് പഠിക്കണോ?; വാതിലുകൾ തുറന്ന് യു.എസ് യൂണിവേഴ്സിറ്റികളും കോളേജുകളും; സാധ്യതകൾ അറിയാം
നിങ്ങളുടെ സ്കൂള്‍ ഇതുവരെ വ്യക്തിഗത പ്രോഗ്രാമുകളിലേക്ക് പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കില്‍, അന്താരാഷ്ട്ര പങ്കാളിത്തത്തോടെയുള്ള ഓണ്‍ലൈന്‍ ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചോ സ്കൂള്‍ മാഗസിന് ഡിജിറ്റൈസ് ചെയ്തുകൊണ്ടോ നിങ്ങള്‍ക്ക് വെര്‍ച്വല്‍ മേഖലയില്‍ സ്ഥാനം നേടാം. സ്കൂള്‍ കൗണ്‍സിലര്‍മാര്‍ നിങ്ങളുടെ അപേക്ഷയ്ക്കിടെ അഡ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്കൂള്‍ പ്രൊഫൈല്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് അപേക്ഷകള്‍ വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കാറുണ്ട്.
കായികമായ കഴിവുകള്‍ ഉപയോഗിക്കുക
നിങ്ങളൊരു അത്ലറ്റാണെങ്കില്, നാഷണല്‍ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന് (NCCA), നാഷണല്‍ അസോസിയേഷന് ഓഫ് ഇന്റര്‍കോളീജിയറ്റ് അത്ലറ്റിക്സ് (NAIA) അല്ലെങ്കില്‍ നാഷണല്‍ ജൂനിയര്‍ കോളേജ് അത്ലറ്റിക് അസോസിയേഷന് എന്നിവയ്ക്ക് കീഴിലുള്ള കോച്ചുകളെയും കായിക വിനോദങ്ങളും കണ്ടെത്താന്‍ കഴിയും. ഇതിലൂടെ മറ്റ് സര്‍വ്വകലാശാലകളില്‍ നിന്ന് അത്ലറ്റിക് സ്കോളര്‍ഷിപ്പ്, മെറിറ്റ്, ടാലന്റ് അടിസ്ഥാനമാക്കിയുള്ള സ്കോളര്‍ഷിപ്പുകള്‍ എന്നിവയും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഇതിന് തയ്യാറെടുക്കേണ്ടതുണ്ട്. നിങ്ങള്‍ യൂണിവേഴ്സിറ്റി പരിശീലകരുമായി ആശയവിനിമയം നടത്തിയാല്‍ അവര്‍ നിങ്ങളുടെ അഡ്മിഷന് വേണ്ടി പ്രവര്‍ത്തിക്കും. നിങ്ങള്‍ അവരുടെ ടീമുകള്‍ക്ക് അനുയോജ്യനാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഹൈസ്കൂള്‍ സ്പോര്‍ട്സ് സീസണുകളിലൂടെ കോച്ചുകള്‍ നിങ്ങളുടെ പ്രകടനം വിലയിരുത്തും. നിങ്ങളുടെ പരിശീലകരോട് ശുപാര്‍ശ കത്തുകള്‍ നല്‍കാനും ആവശ്യപ്പെടാം.
നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടുക
പഠനത്തിനു പുറമെ, നിങ്ങളുടെ കമ്മ്യൂണിറ്റികളിൽ നടക്കുന്ന ആക്ടിവിറ്റികളില്‍ പങ്കെടുക്കുക. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ സ്പോര്‍ട്സ് ക്ലബ്ബുകളിലോ പെര്‍ഫോമിംഗ് ആർട്സിലോ ഭാഷാ ക്ലാസുകളിലോ ചേരുക. നിങ്ങള്‍ക്ക് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനോ ക്ലീന്‍-അപ്പ് ഡ്രൈവുകളില്‍ പങ്കെടുക്കുന്നതിനോ മുതിര്‍ന്നവരോടൊപ്പം സന്നദ്ധസേവനം നടത്തുന്നതിനോ ഒരു പ്രാദേശിക സ്ഥാപനത്തെ സഹായിക്കുന്നതിനോ കഴിയുന്ന നിരവധി അവസരങ്ങളുണ്ട്. സ്കൂളിലെ നേച്ചര്‍ ക്ലബ്ബുകള്‍ ഇത്തരം ആക്ടിവിറ്റികള്‍ നല്‍കാറുണ്ട്.
നിങ്ങളുടെ കഴിവുകള്‍ അപ്ഗ്രേഡ് ചെയ്യുക
വെക്കേഷനുകളും വാരാന്ത്യങ്ങളും അപേക്ഷകള്‍ തയ്യാറാക്കുന്നതിനുള്ള സമയമാണ്. യു.എസിലും ഇന്ത്യന്‍ ലിബറല്‍ ആര്‍ട്സ് യൂണിവേഴ്സിറ്റികളും ഹൈസ്കൂളുകളും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് സമ്മര്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പല യുഎസ് സര്‍വ്വകലാശാലകളും 11, 12 ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ-കോളേജ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കലയും പെര്‍ഫോമിംഗ് ആര്‍ട്ട് വിദ്യാര്‍ത്ഥികളും ഒരു വിഷ്വല്‍ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ അടുത്തുള്ള EducationUSA കേന്ദ്രവുമായി ബന്ധപ്പെടുക.
(കൊല്‍ക്കത്തയില്‍ നിന്നുള്ള എജ്യുക്കേഷന്‍ യുഎസ്എ ഉപദേശകയും ഒഹായോയിലെ ദി കോളേജ് ഓഫ് വൂസ്റ്ററിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് ഉന്നതി സിംഘാനിയ) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.