ICSE, ISC Result 2023 | പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്
ന്യൂഡൽഹി: ICSE പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. 2.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ.
പുനഃപരിശോധനയ്ക്ക് ബോർഡ് വെബ്സൈറ്റുകൾ വഴിയോ സ്കൂളുകൾ വഴിയോ മാർച്ച് 21 വരെ അപേക്ഷിക്കാം. ഇതിനായി, ഐസിഎസ്ഇ വിദ്യാർത്ഥികൾ പേപ്പറിന് 1,000 രൂപയും ഐഎസ്‌സി വിദ്യാർത്ഥികൾ ഒരു വിഷയത്തിന് 1,000 രൂപയും നൽകണം.
advertisement
Kerala SSLC Class 10th Result 2023: എസ്എസ്എൽസി പരീക്ഷാ ഫലം വൈകിട്ട് 3ന്; ഇത്തവണ ഗ്രേസ് മാർക്കും
21 ഇന്ത്യൻ ഭാഷകൾ, 14 വിദേശ ഭാഷകൾ, 2 ക്ലാസിക്കൽ ഭാഷകൾ എന്നിങ്ങനെ 63 വിഷയങ്ങൾക്കാണ് ഐസിഎസ്ഇ പരീക്ഷ നടന്നത്. 47 വിഷയങ്ങളിൽ 12 ഇന്ത്യൻ ഭാഷകളും 3 വിദേശ ഭാഷകളും 1 ക്ലാസിക്കൽ ഭാഷയുമാണ് ISC പരീക്ഷ നടത്തിയത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 14, 2023 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ICSE, ISC Result 2023 | പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു