തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. അടുത്ത SSLC പരീക്ഷ മാർച്ച് 4 ന് തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 2021ലായിരുന്നു ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വിജയശതമാനം . 99.47 ശതമാനം പേർ അന്ന് ഉപരിപഠനത്തിന് അർഹത നേടി.
68, 604 പേർ എല്ലാ വിഷയങ്ങൾക്കും A+ നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ. 99.94 ശതമാനം. കുറവ് വയനാട്, 98.41ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ മുന്നിൽ പാലയും മുവാറ്റുപുഴയുമാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചപ്പോൾ 1,38,086 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. 24422 പേർ ഇതിലൂടെ എല്ലാ വിഷയങ്ങൾക്കും എ + നേടി. പുനർമൂല്യനിർണയം, സൂക്ഷപരിശോധന എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഈ മാസം 25 വരെ അപേക്ഷിക്കാം. സേ പരീക്ഷകൾ ജൂൺ 7 മുതൽ 14 വരെയായി നടക്കും. ഫല പ്രഖ്യാപനം ജൂൺ അവസാനം. അടുത്ത ആഴ്ചയോടെ പ്രസ് വൺ പ്രവേശനത്തിന്‍റെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
2960 സെന്ററുകളിലായി 419128 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.
മുഴുവൻവിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം- 951
നൂറ് ശതമാനം വിജയം നേടിയ ആകെ സ്കൂളുകൾ- 2581
ഏറ്റവുംകൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ മലപ്പുറം വികെഎംഎംഎച്ച്എസ്എസ് സ്കൂളിൽ നൂറ് ശതമാനമാണ് വിജയം.
കഴിഞ്ഞ വർഷങ്ങളിലെ വിജയശതമാന കണക്ക്
2022 – 99.26 2021 – 99.47 2020 – 98.82
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ഗ്രേസ് മാർക്ക് നൽകിയതോടെ 24402 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലുംഎ പ്ലസ് അധികമായി നേടാൻ സാധിച്ചു. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.
ഫലം വൈകിട്ട് 4 മുതൽ PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in സൈറ്റുകളിലും ലഭിക്കും.
പരീക്ഷഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
കൈറ്റിന്റെ പോര്‍ട്ടലും മൊബൈല്‍ ആപ്പും എസ്എസ്എല്‍സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ, ‘സഫലം 2023’മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസൽട്ടിനു പുറമെ, സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ല തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസൽട്ട് അനാലിസിസ്’എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും.
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Saphalam 2023’എന്നുനല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.നേരത്തേതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുവെക്കുന്നത് അവസാന നിമിഷ ഡേറ്റ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: How to check kerala sslc result, Kerala SSLC result, Minister V Sivankutty, SSLC Exam Result, SSLC Exam Result announce