Kerala SSLC Result 2023: എസ്എസ്എൽസി പരീക്ഷാ ഫലം വൈകിട്ട് 3ന്; ഇത്തവണ ഗ്രേസ് മാർക്കും

Last Updated:

ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി പ്രഖ്യാപിക്കും.
മേയ് 20 എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
advertisement
മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതി.
advertisement
ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.
പ​രീ​ക്ഷ​ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്​​സൈ​റ്റു​ക​ൾ
advertisement
കൈ​റ്റി​ന്റെ പോ​ര്‍ട്ട​ലും മൊ​ബൈ​ല്‍ ആ​പ്പും
എ​സ്എ​സ്​എ​ല്‍​സി ഫ​ല​മ​റി​യാ​ന്‍ www.results.kite.kerala.gov.in എ​ന്ന പ്ര​ത്യേ​ക ക്ലൗ​ഡ​ധി​ഷ്ഠി​ത പോ​ർ​ട്ട​ലി​ന് പു​റ​മെ, ‘സ​ഫ​ലം 2023’മൊ​ബൈ​ല്‍ ആ​പ്പും കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഫോ​ര്‍ എ​ജു​ക്കേ​ഷ​ന്‍ (കൈ​റ്റ്) സ​ജ്ജ​മാ​ക്കി. വ്യ​ക്തി​ഗ​ത റി​സ​ൽ​ട്ടി​നു പു​റ​മെ, സ്കൂ​ള്‍ – വി​ദ്യാ​ഭ്യാ​സ ജി​ല്ല – റ​വ​ന്യൂ​ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൽ​ട്ട്​ അ​വ​ലോ​ക​നം, വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ള്‍, വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ള്‍ക്കൊ​ള്ളു​ന്ന പൂ​ര്‍ണ​മാ​യ വി​ശ​ക​ല​നം പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ‘റി​സ​ൽ​ട്ട്​ അ​നാ​ലി​സി​സ്’​എ​ന്ന ലി​ങ്ക് വ​ഴി ലോ​ഗി​ന്‍ ചെ​യ്യാ​തെ​ത​ന്നെ ല​ഭി​ക്കും.
advertisement
ഗൂ​ഗ്​​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന്​ ‘Saphalam 2023’എ​ന്നു​ന​ല്‍കി ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.നേ​ര​ത്തേ​ത​ന്നെ മൊ​ബൈ​ല്‍ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്തു​വെ​ക്കു​ന്ന​ത് അ​വ​സാ​ന നി​മി​ഷ ഡേ​റ്റ ട്രാ​ഫി​ക് ഒ​ഴി​വാ​ക്കി എ​ളു​പ്പ​ത്തി​ല്‍ ഫ​ലം ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കും.
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC Result 2023: എസ്എസ്എൽസി പരീക്ഷാ ഫലം വൈകിട്ട് 3ന്; ഇത്തവണ ഗ്രേസ് മാർക്കും
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement