'കുട്ടികളെ സഹായിക്കാനുള്ള തെറ്റായ മാര്‍ഗം'; കോച്ചിംഗ് ക്ലാസുകൾക്ക് നാരായണ മൂര്‍ത്തിയുടെ വിമർശനം

Last Updated:

പുറമെയുള്ള ക്ലാസുകളെ ആശ്രയിക്കുന്നവരാണ് സ്‌കൂളിലെ പരീക്ഷകളിൽ പരാജയപ്പെടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുട്ടികള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകളെ വിമര്‍ശിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. കോച്ചിംഗ് ക്ലാസുകള്‍ കുട്ടികളെ സഹായിക്കുന്നതിനുള്ള തെറ്റായ മാര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ വിജയിക്കാന്‍ കോച്ചിംഗ് ക്ലാസുകള്‍ ഫലപ്രദമായ മാര്‍ഗമല്ലെന്ന് മൂര്‍ത്തി ചൂണ്ടിക്കാട്ടി. പുറമെയുള്ള ക്ലാസുകളെ ആശ്രയിക്കുന്നവരാണ് സ്‌കൂളിലെ പരീക്ഷകളിൽ പരാജയപ്പെടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പോള്‍ ഹെവിറ്റിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രചനയായ 'കണ്‍സെപ്ച്വല്‍ ഫിസിക്‌സി'ന്റെ 13ാം പതിപ്പിന്റെ പ്രകാശവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''പരീക്ഷയില്‍ വിജയിക്കുന്നതിന് കുട്ടികളെ സഹായിക്കുന്ന തെറ്റായ വഴിയാണ് പരിശീലന ക്ലാസുകള്‍,'' അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ STEM(സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം) വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നുമ്പോള്‍ ലോകോത്തരനിലവാരമുള്ള പഠനസ്രോതസ്സുകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പോള്‍ ജി ഹെവിറ്റിന്റെ കണ്‍സെപ്ച്വല്‍ ഫിസിക്‌സ് ഇതിന് ഒരു പ്രധാന ഉദാഹരണ്,''+ അദ്ദേഹം പറഞ്ഞു.
ഐഐടികള്‍, എന്‍ഐടികളും പോലുള്ള രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് കോച്ചിംഗ് സ്ഥാപനങ്ങള്‍ നിര്‍ണായകമാണോ എന്ന ചോദ്യത്തിനും മൂര്‍ത്തി മറുപടി നല്‍കി. ''കോച്ചിംഗ് ക്ലാസുകളില്‍ പോകുന്ന ഭൂരിഭാഗം കുട്ടികളും സ്‌കൂളില്‍ അധ്യാപകര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാറില്ല. കുട്ടികളെ പഠിക്കുന്നതിന് സഹായിക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ കോച്ചിംഗ് സെന്റുകളെയാണ് ഏക പരിഹാരമായി ആശ്രയിക്കുന്നത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോകത്തിലെ യഥാര്‍ത്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നിരീക്ഷണം, വിശകലനം, സിദ്ധാന്ത-പരിശോധനാ നൈപുണ്യം എന്നിവയില്‍ വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നത് എങ്ങനെ പഠിക്കണമെന്ന് പഠിക്കുകയാണ്. പാഠഭാഗങ്ങള്‍ മനഃപാഠമാക്കുന്നതിന് പകരം ഗ്രഹണവും വിമര്‍ശനാത്മക ചിന്തയും ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറയായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സമീപനം ഇന്നൊവേഷനെ ഏത് തരത്തിലാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും നാരായണ മൂര്‍ത്തി വിശദീകരിച്ചു.
കുട്ടികള്‍ക്ക് പഠിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം വീട്ടില്‍ ഒരുക്കി നല്‍കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. താനും ഭാര്യ സുധയും മക്കളായ അക്ഷതയുടെയും രോഹൻ മൂര്‍ത്തിയുടെയും ഒപ്പം ഓരോ ദിവസവും മുക്കല്‍ മണിക്കൂറിലധികം വായനയ്ക്കായി ചെലവഴിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വീട്ടില്‍ അച്ചടക്കമുള്ള അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
''വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ടെലിവിഷന്‍ കാണുന്നത് വീട്ടില്‍ കര്‍ശനമായി നിരോധിച്ചിരുന്നു. ഈ സമയം കുടുംബം മുഴുവന്‍ വായനയിലും പഠനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് അത്താഴത്തിന് ശേഷം രാത്രി 9 മണി മുതല്‍ 11 മണി വരെ അവര്‍ ഒരുമിച്ച് ഇരുന്നു പഠിക്കും. ഞാന്‍ ടിവി കാണുമ്പോള്‍ മക്കളോട് പഠിക്കാന്‍ പറയാനാവില്ല എന്നതായിരുന്നു ഭാര്യ സുധയുടെ യുക്തി. ഞാന്‍ എന്റെ ടിവി സമയം വേണ്ടെന്ന് വയ്ക്കുമെന്നും ആ സമയം പഠിക്കുമെന്നും സുധ പറഞ്ഞു. മാതൃകാപരമായ ഈ നേതൃത്വം മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്,'' നാരായണ മൂര്‍ത്തി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
'കുട്ടികളെ സഹായിക്കാനുള്ള തെറ്റായ മാര്‍ഗം'; കോച്ചിംഗ് ക്ലാസുകൾക്ക് നാരായണ മൂര്‍ത്തിയുടെ വിമർശനം
Next Article
advertisement
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
  • ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസ കോൺഗ്രസിൽ ഭിന്നതക്കും ചർച്ചകൾക്കും വഴിവച്ചു.

  • സിംഗിന്റെ പരാമർശം വിവാദമായതോടെ കോൺഗ്രസ് ഔദ്യോഗികമായി ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം തള്ളിക്കളഞ്ഞു.

  • ആർഎസ്എസ്-ബിജെപി വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയും പ്രതികരണങ്ങളും ഉയർന്നു.

View All
advertisement