advertisement

Alcohol | മദ്യപാനവും കുടലും തമ്മിൽ ബന്ധമുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

Last Updated:

ഒരാൾ കുടിക്കുന്ന മദ്യത്തിന്റെ അളവ് ഗട്ട് മൈക്രോബയോട്ടയെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തൽ.

മനുഷ്യ ശരീരത്തിൽ മസ്തിഷ്കം പോലെ തന്നെ പ്രധാനപ്പെട്ട അവയവമാണ് കുടലും (gut). ഈ രണ്ട് അവയവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ വികാരങ്ങളെ പോലും സ്വാധീനിക്കാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഗട്ട് മൈക്രോബയോട്ടയ്ക്കും (intestinal microbiota or gut microbiota) മദ്യപാനത്തിനും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ ചില കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഒരാൾ കുടിക്കുന്ന മദ്യത്തിന്റെ അളവ് ഗട്ട് മൈക്രോബയോട്ടയെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തൽ. സ്‌പെയിനിലെ കംപ്ലൂട്ടന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് മാഡ്രിഡിലെ (UCM) ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഗട്ട് മൈക്രോബയോട്ടക്ക് മദ്യപാനം മൂലമുള്ള നമ്മുടെ പെരുമാറ്റത്തെ പോലും സ്വാധീനിക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്.
പഠനത്തിന്റെ ഭാഗമായി 507 ചെറുപ്പക്കാരോട് ഇവരുടെ മദ്യപാന ശീലങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും മലത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ബ്രിസ്റ്റോള്‍ സ്റ്റൂള്‍ സ്‌കെയില്‍ ഉപയോഗിച്ച് ഇവ വിശകലനം ചെയ്തു. ഇത് മദ്യം കഴിക്കാത്ത ആളുകളുടെ സാമ്പിളുകളുമായി താരതമ്യത്തിനും വിധേയമാക്കി.
ആണ്‍ എലികളിലും ​ഗവേഷകർ പഠനം നടത്തിയിരുന്നു. ഇവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കിയും അല്ലാതെയുമാണ് പരീക്ഷണം നടത്തിയത്. ആന്റിബയോട്ടിക് നൽകിയപ്പോൾ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറ‍ഞ്ഞതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
അതേസമയം, അമിതമായി മദ്യപിക്കുന്നവരുടെ ​ഗട്ട് മൈക്രോബയോട്ടയെ ബാധിക്കുന്ന ബാക്ടീരിയകള്‍ ഇതുവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മദ്യപാനം മൂലമുണ്ടാകുന്ന കുടല്‍ തകരാറുകള്‍ക്കുള്ള ഫലപ്രദമായ ചികിത്സയായി പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ്, സിംബയോട്ടിക്‌സ് എന്നിവ പരിഗണിക്കാവുന്നതാണെന്ന് സ്പാനിഷ് ശാസ്ത്രജ്ഞര്‍ പറയുന്നു.
advertisement
2018ല്‍ അമേരിക്കന്‍ ഗവേഷകര്‍ മദ്യവും വായിലെ മൈക്രോബയോട്ടയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. ഇതനുസരിച്ച്, പ്രതിദിനം രണ്ട് ​ഗ്ലാസില്‍ കൂടുതല്‍ മദ്യപിക്കുന്ന സ്ത്രീകളുടെയും പ്രതിദിനം മൂന്ന് ഗ്ലാസില്‍ കൂടുതല്‍ മദ്യപിക്കുന്ന പുരുഷന്മാരുടെയും വായില്‍ ചില ബാക്ടീരിയകൾ വ്യാപിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇത് മോണയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും പഠനം പറയുന്നു.
അമിത മദ്യപാനം മൂലമുണ്ടാകുന്ന ചില ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
1. രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുന്നു
അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അമിതമായി മദ്യപിക്കുന്നവരില്‍ കരള്‍ രോഗം പോലുള്ള അവയവങ്ങൾ തകരാറിലാകുന്നു. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരള്‍. അതിന്റെ ആരോഗ്യം നശിക്കുന്നത് ആയുസ് കുറയാനും ഇടയാക്കും.
2. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
അമിതമായി മദ്യം കഴിക്കുന്നവരിലെ ഏറ്റവും ​ഗുരുതരമായ പാര്‍ശ്വഫലങ്ങളിലൊന്ന് ബുദ്ധിശക്തി കുറയുന്നതും തലച്ചോറിന്റെ സങ്കോചവുമാണ്. കൂടാതെ, തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കാനും തുടങ്ങും. മദ്യവുമായി ബന്ധപ്പെട്ട ദീര്‍ഘകാല ആരോഗ്യ അപകടങ്ങളില്‍ ഡിമെന്‍ഷ്യയും ഉള്‍പ്പെടുന്നുവെന്ന് സിഡിസി പറയുന്നു.
advertisement
3 അകാല മരണത്തിനുള്ള സാധ്യത വര്‍ക്കുന്നു
സ്ഥിരമായി അമിത അളവില്‍ മദ്യപിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതമായ മദ്യപാനമാണ് അമേരിക്കയില്‍ ഓരോ വര്‍ഷവും 95,000 മരണങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Alcohol | മദ്യപാനവും കുടലും തമ്മിൽ ബന്ധമുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
Next Article
advertisement
കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ; ഒപ്പം പിതാവും സിപിഐ വിട്ടു
കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ; ഒപ്പം പിതാവും സിപിഐ വിട്ടു
  • കോട്ടയത്ത് മുൻ സിപിഐ നേതാവ് പി.എക്സ്.ബാബു, മക്കൾ കാസ്ട്രോയും ചെഗുവും ബിജെപിയിൽ ചേർന്നു

  • കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളോടുള്ള ആരാധനയാൽ മക്കൾക്ക് കാസ്ട്രോ, ചെഗു എന്ന പേരുകൾ നൽകിയിരുന്നു

  • സിപിഐ പ്രാദേശിക നേതൃത്വം: ബാബുവിന് പാർട്ടിയുമായി ബന്ധമില്ല, മക്കൾ പ്രവർത്തകരല്ല.

View All
advertisement