എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കേരളത്തിലെ പ്രവേശനത്തിന് കീം-2025

Last Updated:

മാർച്ച് 10 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം

News18
News18
സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ നടത്തുന്ന സർക്കാർ / അർദ്ധ സർക്കാർ / സ്വാശ്രയ കോളേജുകളിൽ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 10 വരെയാണ് അവസരം.
മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് NEET UG 2025ന്റെ അടിസ്ഥാനത്തിലും ആർക്കിടെക്ച്ചർ പ്രവേശനത്തിന് NATA ( ബാധകമായത് ) യുടെ അടിസ്ഥാനത്തിലുമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. എന്നാൽ ഈ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത് , പ്രവേശന പരീക്ഷാ കമ്മീഷണായതു കൊണ്ട് ,KEAM രജിസ്ട്രേഷൻ നിർബന്ധമായും വേണം. എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് , എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം.
അടിസ്ഥാനയോഗ്യത
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഓരോ പ്രോഗ്രാമുകളുടേയും അടിസ്ഥാനയോഗ്യതകളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് മെഡിക്കൽ പ്രോഗ്രാമുകൾക്ക് ബയോളജി സ്ട്രീം നിർബന്ധമാണെങ്കിൽ, ബി.ഫാമിനു ചേരാൻ ബയോളജി സ്ട്രീം വേണമെന്നില്ല. ഇക്കാര്യങ്ങൾ പ്രവേശന പരീക്ഷാകമ്മീഷണറുടെ വെബ് സൈറ്റ് മുഖാന്തിരം ഉറപ്പു വരുത്തേണ്ടതുണ്ട്.
advertisement
വിവിധ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് കീം-2025
I.മെഡിക്കൽ കോഴ്‌സുകൾ
II.മെഡിക്കൽ അനുബന്ധ/ മറ്റു കോഴ്‌സുകൾ
III.എഞ്ചിനീയറിംഗ് കോഴ്‌സുകൾ
IV. ഫാർമസി
V. ആർക്കിടെക്ച്ചർ
എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2025 സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. എം.ബി.ബി.എസ്സ്/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നീറ്റ് 2025 റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിലെ വിവിധ സർക്കാർ, സ്വാശ്രയ
കോളേജുകളിലേക്കുള്ള പ്രവേശനം നടത്തുക. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം (KEAM 2025) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് 2025 സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.
advertisement
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ ഫിസിക്സ് & കെമിസ്ട്രി സെക്ഷൻ എഴുതിയതിൽ നിന്നു കിട്ടുന്ന സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, ഫാർമസി പ്രവേശനം.
അപേക്ഷ ക്രമം
അപേക്ഷകരുടെ എസ്.എസ്.എൽ.സി, തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ മാർച്ച് 10 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം.വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്‍ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകീട്ട്‌ അഞ്ചു വരെ അവസരം ഉണ്ടായിരിക്കും. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.cee.kerala.gov.in
https://cee.kerala.gov.in/keamonline2025/
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ കേരളത്തിലെ പ്രവേശനത്തിന് കീം-2025
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement