advertisement

KEAM 2025 Result: കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശിക്ക്

Last Updated:

അപേക്ഷയിലെയും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ട്

News18
News18
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) 2025 പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.
മാർക്ക് ഏകീകരണത്തിൽ വിദ​ഗ്‌ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു ഇതോടെയാണ് ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. വിദ​ഗ്ധ സമിതിയുടെ ശുപാർ‌ശകളിൽ തീരുമാനമെടുക്കാൻ വൈകിയതാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ വൈകാൻ കാരണമായത്.
പരീക്ഷാ ഫലം റിലീസ് ചെയ്തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://cee.kerala.gov.in/cee/ -ൽ നിന്ന് ഫലം പരിശോധിക്കാം. പരീക്ഷയുടെ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് KEAM ഫലങ്ങൾ തയ്യാറാക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഫലം പരിശോധിക്കാം.
അപേക്ഷയിലെയും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. 2025 ലെ എഐസിടി കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂർത്തിയാക്കണമെന്നും മന്ത്രി പറ‍ഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ ഡോ. അരുൺ എസ്. നായർ, ജോയിന്റ് കമ്മിഷണർ ഡോ. ആർ. മനോജ് എന്നിവരും പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
KEAM 2025 Result: കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശിക്ക്
Next Article
advertisement
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
  • പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശിയും പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തു

  • സൗദിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു

  • മേഖലയിലെ സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു

View All
advertisement