advertisement

SSLC പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് 8ന്

Last Updated:

എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് 8ന് പ്രസിദ്ധീകരിക്കും.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. തുടർന്ന് മെയ് 7ന് ബോർഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ മുൻകൂട്ടിയുള്ള ഈ പ്രഖ്യാപനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ മന്ത്,രി വിദ്യാർത്ഥികൾക്ക് വിജയാശംസകളും നേർന്നു.
advertisement
Summary: The Class 10 Board examinations (SSLC) in the state will commence on March 5. Minister for General Education, V. Sivankutty, officially announced the schedule. The Pareeksha Bhavan finalized the timeline, covering everything from the examination notification to the declaration of results for SSLC, THSLC, and AHSLC exams. The results are slated to be published on May 8.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
SSLC പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് 8ന്
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement