advertisement

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർത്ഥികൾക്കായി മദർ തെരേസ സ്കോളർഷിപ്പ്

Last Updated:

ജനറൽ നഴ്സിംഗിന് , ഗവൺമെന്റ് നഴ്സിംഗ് സ്ക്കൂളുകളിലും പാരാമെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവരെയും പരിഗണിക്കും

സംസ്ഥാനത്തെ ഗവൺമെന്റ്  നഴ്സിംഗ് സ്ക്കൂളുകളിൽ ജനറൽ നഴ്സിംഗ് ഡിപ്ലോമയ്ക്കും സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ നഴ്സിംഗിന് , ഗവൺമെന്റ് നഴ്സിംഗ് സ്ക്കൂളുകളിലും പാരാമെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവരെയും പരിഗണിക്കും. അവർ സർക്കാർ മെറിറ്റിലാണ്, ചേർന്നതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായാണ്, ഇപ്പോൾ നൽകി വരുന്നത്. 15,000/- രൂപയാണ്, സ്കോളർഷിപ്പ് തുക. കഴിഞ്ഞ വർഷം ലഭിച്ചവർ, ഈ വർഷം അപേക്ഷിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികളില്ലാത്ത പക്ഷം ആൺകുട്ടികളെ
പരിഗണിക്കുന്നതാണ്.ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 17 ആണ്.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ ,കേരളത്തിൽ പഠിക്കുന്നവരും കേരളത്തിൽ സ്ഥിരതാമസക്കാരും ആയ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തിൽ പെടുന്നവരും ആയിരിക്കണം.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ടും ഉണ്ടായിരിക്കണം. ബി.പി.എൽ വിഭാഗക്കാർക്കാണ്, പ്രഥമ പരിഗണനയെങ്കിലും അവരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള എ.പി.എൽ.വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 45% മാർക്ക് ലഭിച്ചിരിക്കണം.
advertisement
അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
ഫോട്ടോ,
സിഗ്‌നേച്ചർ,
പത്താം ക്ലാസ്സ് സർട്ടിഫിക്കേറ്റ്,
വരുമാന സർട്ടിഫിക്കേറ്റ്,
റേഷൻ കാർഡ്,
അലോട്ട്മെന്റ് മെമ്മോ
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
പത്താം ക്ലാസ്സ് ,പ്ലസ് ടു സർട്ടിഫിക്കേറ്റ് പകർപ്പ്,
വരുമാന സർട്ടിഫിക്കേറ്റ് (അസ്സൽ) കമ്മ്യൂണിറ്റി / മൈനോരിറ്റി സർട്ടിഫിക്കേറ്റ് (പ്കർപ്പ് )
റേഷൻ കാർഡ് ( പകർപ്പ് )
അലോട്ട്മെന്റ് മെമ്മോ ,
നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്,
ആധാർ കാർഡ് ( പകർപ്പ് )
advertisement
ബാങ്ക് പാസ് ബുക്ക് ( പകർപ്പ് )
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്
ഫോൺ
0471 2300524
0471 2300523
ഡോ. ഡെയ്സൻ പാണേങ്ങാടൻ: daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർത്ഥികൾക്കായി മദർ തെരേസ സ്കോളർഷിപ്പ്
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement