JEE, NEET പരീക്ഷകൾക്ക് തയാറെടുക്കുന്നവരാണോ? നാഷണൽ ടെസ്റ്റിംഗ് ഏജൻസി പഠന - പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നു

Last Updated:

പതിനായിരങ്ങളും ലക്ഷങ്ങളും ചെലവഴിയ്ക്കാതെ തന്നെ, ക്ലാസ്സുകളും മോക് ടെസ്റ്റുകളും ഉപയോഗപെടുത്താനുള്ള അവസരം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെ നൽകുന്നുണ്ട്

എൻട്രൻസ് പരീക്ഷയെന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഓർമ്മ വരുന്നത്, പതിനായിരങ്ങൾ ഫീസ് വാങ്ങുന്ന പരിശീലന കേന്ദ്രങ്ങളാണ്. പതിനായിരങ്ങളും ലക്ഷങ്ങളും ചെലവഴിയ്ക്കാതെ തന്നെ, ക്ലാസ്സുകളും മോക് ടെസ്റ്റുകളും ഉപയോഗപെടുത്താനുള്ള അവസരം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെ നൽകുന്നുണ്ട്. എൻ.ടി.എ. നടത്തുന്ന എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും പരിശീലനം സിദ്ധിക്കാനും, സമൂഹത്തിലെ  സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി അവർ തന്നെ ഏർപ്പെടുത്തിയിട്ടുള്ള ചില സൗകര്യങ്ങൾ നോക്കാം.
 
I.നാഷണല്‍ ടെസ്റ്റ് അഭ്യാസ്
പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയ കേന്ദ്രീകൃതമായ പഠനത്തിന്കൊടുക്കുന്ന അതേ പ്രാമുഖ്യത്തേ
ടെയുള്ള പരിശീലനം വേണ്ട മേഖലയാണ്, എങ്ങിനെ സമയ ബന്ധിതമായി പരീക്ഷ പൂർത്തീകരിക്കാമെന്നത്. നാഷണൽ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷാ പരിശീലനം സാധ്യമാക്കുന്ന സംവിധാനം, 'നാഷണല്‍ ടെസ്റ്റ് അഭ്യാസ് ' എന്ന  )
മൊബൈല്‍ ആപ്ലിക്കേഷനായി, വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ എൻ.ടി.എ.തന്നെ ഒരുക്കിയിട്ടുണ്ട്.നിര്‍മിതബുദ്ധിയിൽ അധിഷ്ഠിതമായ നാഷണല്‍ ടെസ്റ്റ് അഭ്യാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ മോക്ക് ടെസ്റ്റുകളാണുണ്ടാവുക. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക് ടെസ്റ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
advertisement
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ
National Test Abhyas എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമായ ആപ്പിൽ ,പേര്, മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്ത് പാസ് വേഡ്
നൽകി ഉപയോഗിക്കാവുന്നതാണ്.
നാഷണല്‍ ടെസ്റ്റ് അഭ്യാസ് മൊബൈല്‍ ആപ്പിനുള്ള ലിങ്ക്
advertisement
Il.കണ്ടന്റ് ബേസ്‌ഡ് ലക്‌ചേഴ്‌സ്
എൻട്രൻസ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്, ഏറ്റവും പ്രാധാന്യത്തോടെ പരിശീലന കേന്ദ്രങ്ങൾ ഉറപ്പു വരുത്തുന്നതാണ്, വിഷയ കേന്ദ്രീകൃതമായ പരിശീലന ക്ലാസ്സുകൾ .ജെ .ഇ .ഇ . മെയിൻ, നീറ്റ് പരീക്ഷകൾക്ക് തയ്യാറാടെക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകൾ, എൻ.ടി.എ. സ്വന്തം പോർട്ടലിലൂടെ ലഭ്യമാക്കുന്നുണ്ട്. രാജ്യത്തെ തന്നെ മികവുള്ള  അധ്യാപകരാണ് (ഐ.ഐ.ടികളിലെ)ക്‌ളാസുകൾ നൽകുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളുടെ എഴുനൂറിലധികം ഉപകാരപ്രദമായ വീഡിയോകളാണ്,
advertisement
പോർട്ടലിൽ നൽകിയിട്ടുള്ളത്.യാതൊരുവിധ  രജിസ്ട്രേഷനോ ചെലവുമില്ലാതെ വിദ്യാർത്ഥികൾക്ക് അവരവരുടെ പഠനമുറിയിലിരുന്ന്,വീഡിയോ ക്ലാസ്സുകൾ കാണാവുന്നതാണ്.
കണ്ടന്റ് ബേസ്‌ഡ് ലക്‌ചേഴ്‌സിനുള്ള ലിങ്ക്
III.മോക്ക് ടെസ്റ്റുകൾക്കുള്ള അവസരം
കംപ്യൂട്ടർ/ ലാപ്ടോപ്പ്/ ടാബ് ഉപയോഗിച്ച് മോക്ക് ടെസ്റ്റുകൾക്കുള്ള അവസരവും NTA ഒരുക്കുന്നുണ്ട്. എൻ.ടി.എ. നടത്തുന്ന ഭൂരിഭാഗം എല്ലാ പരീക്ഷകളുടെയും മോക്ക് ടെസ്റ്റുകൾക്കുള്ള അവസരവും പോർട്ടലിലുണ്ട്.
advertisement
മോക്ക് ടെസ്റ്റുകൾക്ക്
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
JEE, NEET പരീക്ഷകൾക്ക് തയാറെടുക്കുന്നവരാണോ? നാഷണൽ ടെസ്റ്റിംഗ് ഏജൻസി പഠന - പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നു
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement