advertisement

NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം

Last Updated:

പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ജനുവരി 25 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (എൻ.സി.എച്ച്.എം.& സി.ടി.) അഫിലിയേഷനുള്ള രാജ്യത്തെ വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിരുദപഠനത്തിനു വേണ്ടി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ് NCHM JEE 2026. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), എൻ.സി.എച്ച്.എം.നടത്തുന്ന ജെ.ഇ.ഇ. പരീക്ഷയിലൂടെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിലെ ബി.എസ് സി. മൂന്നുവർഷ പ്രോഗ്രാമിലേയ്ക്കാണ്,  പ്രവേശനം .  നാലാംവർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമിൽ അവസരമുണ്ടാകും. ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറിതലങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.
പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ജനുവരി 25 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ. 2026) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 25 ന് നടക്കും.രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക. നേരത്തെ പ്ലസ്ടു (ഏതു സ്ട്രീമും) പൂർത്തിയാക്കിയവർക്കും ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷായോഗ്യത, സ്കീം, ഫീസ്, സംവരണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ https://exams.nta.nic.in/nchm-jee/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
advertisement
വിവിധ പഠന മേഖലകൾ
1.ഫുഡ് പ്രൊഡക്ഷന്‍
2.ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്
3.ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍
4.ഹൗസ് കീപ്പിങ്
5.ഹോട്ടൽ അക്കൗണ്ടൻസി
6.ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി
7.ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്
8.ഫെസിലിറ്റി പ്ലാനിങ്
9.ഫിനാൻഷ്യൽ/സ്ട്രാറ്റജിക് മാനേജ്മെന്റ്
10.ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ്
പഠന സൗകര്യം
advertisement
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്.
രാജ്യത്താകമാനം കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ (21+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങൾ (29) ഉൾപ്പെടെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്. മൊത്തം 12,000 ൽ അതികം സീറ്റുകളുണ്ട്.
advertisement
കേരളത്തിലും പ്രവേശനം
സർക്കാർ - സ്വകാര്യ മേഖലകളിലായി നമ്മുടെ സംസ്ഥാനത്തും സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു.
I.സർക്കാർ സ്ഥാപനങ്ങൾ
1.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം- 298 സീറ്റ്)
2.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട് (സംസ്ഥാനസർക്കാർ സ്ഥാപനം- 90 സീറ്റ്).
advertisement
II.സ്വകാര്യസ്ഥാപനങ്ങൾ
1.മൂന്നാർ കാറ്ററിങ് കോളേജ്, മൂന്നാർ (120 സീറ്റ് )
2.ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്-(120 സീറ്റ്)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
advertisement
ഫോൺ
011-40759000 / 011-69227700
ഇ-മെയിൽ
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
Next Article
advertisement
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
  • പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശിയും പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തു

  • സൗദിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു

  • മേഖലയിലെ സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു

View All
advertisement