ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ നൈസറും സിഇബിസിയുമാണോ ലക്ഷ്യം; NEST 2026ന് അപേക്ഷിക്കാം

Last Updated:

നൈസറിൽ 202 സീറ്റും സി.ഇ.ബി.സി.യിൽ 59 സീറ്റുകളുമാണു ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിനുള്ളത്. ഈ വർഷം പ്ലസ് ടു പരീക്ഷ, അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
രാജ്യത്തെ തന്നെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന, ഒപ്പം പ്രീമിയർ സ്ഥാപനങ്ങളുടെ ഗണത്തിൽപ്പെടുന്ന സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് (പഞ്ചവൽസര) പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ള മികച്ച അവസരമാണ് നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്. കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സർവകലാശാലയിലെ അറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (സി.ഇ.ബി.സി.) എന്നീ സ്ഥാപനങ്ങളിലാണ് NEST 2026 ൻ്റെ സ്കോറനുസരിച്ച് പഠിക്കാവസരമുള്ളത്. നൈസറിൽ 202 സീറ്റും സി.ഇ.ബി.സി.യിൽ 59 സീറ്റുകളുമാണു ഇൻ്റഗ്രേറ്റഡ്
പ്രോഗ്രാമിനുള്ളത്. ഈ വർഷം പ്ലസ് ടു പരീക്ഷ, അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഏപ്രിൽ 12 വരെ അവസരമുണ്ട്. ജനറൽ വിഭാഗക്കാർക്ക് 1400/- രൂപയും സംവരണ വിഭാഗക്കാർക്ക് 700/- രൂപയുമാണ്, അപേക്ഷാഫീസ്. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളാണ് സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നത്.
പ്രവേശന പ്രക്രിയ
advertisement
മൂന്നര മണിക്കൂർ നീളുന്ന ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. 2026 ജൂൺ 6 ന് പ്രവേശന പരീക്ഷ നടക്കും. ഉച്ചയ്ക്ക്   2 മണി മുതൽ 5 മണി വരെയാണ്, പരീക്ഷ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നി വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്ക്, ഉണ്ടായിരിക്കും. കേരളത്തിൽ, മിക്കവാറും എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ പരീക്ഷാർത്ഥിക്കും, മുൻഗണനാടിസ്ഥാനത്തിൽ 3 കേന്ദ്രങ്ങൾ വരെ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്. പരീക്ഷയുടെ സിലബസും 2007 മുതലുള്ള ചോദ്യങ്ങളും സൈറ്റിലുണ്ട്. നൈസർ, സി.ഇ.ബി.സി. എന്നീ സ്ഥാപനങ്ങൾക്ക് , വ്യത്യസ്ത മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.കേന്ദ്ര സർക്കാരിന്റെ സംവരണ തത്വങ്ങളനുസരിച്ചായിരിക്കും, പ്രവേശനം.
advertisement
അടിസ്ഥാന യോഗ്യത
അപക്ഷാർത്ഥികൾ, സയൻസ് സ്ട്രീമിൽ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരും  സയൻസ് വിഷയങ്ങളിൽ +1, +2 (11,12)ക്ലാസ്സുകളിൽ 60% മാർക്ക് നേടിയവരുമായിരിക്കണം.പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 55% മാർക്ക് മതി.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള  ആനുകൂല്യങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, കേന്ദ്ര ആണവോർജ്ജ മന്ത്രാലയത്തിന്റെ ദിശ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 60,000/- രൂപ സ്കോളർഷിപ്പും 20,000/- രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും. കൂടാതെ കോഴ്സ് കാലാവുധിക്കു ശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ ഗവേഷണാവസരത്തിനും സാധ്യതയുണ്ട്.മികച്ച അക്കാദമിക നിലവാരം പുലർത്തുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയ്നിങ് സ്കൂളിലെ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാനും അവസരം ലഭിയ്ക്കും.
advertisement
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ നൈസറും സിഇബിസിയുമാണോ ലക്ഷ്യം; NEST 2026ന് അപേക്ഷിക്കാം
Next Article
advertisement
ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ നൈസറും സിഇബിസിയുമാണോ ലക്ഷ്യം; NEST 2026ന് അപേക്ഷിക്കാം
ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ നൈസറും സിഇബിസിയുമാണോ ലക്ഷ്യം; NEST 2026ന് അപേക്ഷിക്കാം
  • NEST 2026 പരീക്ഷ ജൂൺ 6ന്, നൈസർ, സിഇബിസി ഇൻറഗ്രേറ്റഡ് എം.എസ്.സി. പ്രവേശനം; പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

  • ഓൺലൈൻ അപേക്ഷ ഏപ്രിൽ 12 വരെ; ഫീസ്: ജനറൽ 1400 രൂപ, സംവരണം 700 രൂപ.

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപ സ്കോളർഷിപ്പ്, 20,000 രൂപ ഇന്റേൺഷിപ്പ്. കൂടുതൽ www.nestexam.in.

View All
advertisement