advertisement

1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നു; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Last Updated:

നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്

News18
News18
മലപ്പുറം: സംസ്ഥാനത്തെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ ശൃംഖല വിപുലീകരിക്കുന്നു. വിവിധ ജില്ലകളിലായി പുതുതായി 1037 അക്ഷയ കേന്ദ്രങ്ങൾ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്ത് 3,000 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ് (114 എണ്ണം). ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ് (42 എണ്ണം). തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 52 പുതിയ കേന്ദ്രങ്ങൾ വരും. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച മലപ്പുറം ജില്ലയിൽ 77 പുതിയ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 8 എണ്ണം പട്ടികജാതി വിഭാഗത്തിനും 2 എണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്.
സംരംഭകത്വശേഷിയും സാമൂഹികപ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകരുടെ സംരംഭകത്വ ശേഷി പരിശോധിക്കുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർക്ക് https://lbsedp.lbscentre.in/akshaya26/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 7 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
advertisement
ഇ-ഡിസ്ട്രിക്ട്, കെ-സ്മാർട്ട്, ആധാർ സേവനങ്ങൾ, ക്ഷേമ പെൻഷൻ മസ്റ്ററിങ്, ലാൻഡ് റെക്കോർഡ്‌സ് തുടങ്ങി സർക്കാരിന്റെ വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നു; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
Next Article
advertisement
'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ
'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ
  • പശ്ചിമേഷ്യൻ യുദ്ധം കോവിഡ്-19 മഹാമാരിക്ക് സമാനമായ ആഗോള ആഘാതം സൃഷ്ടിക്കുമെന്ന് പുടിൻ പറഞ്ഞു

  • യുദ്ധം വ്യാപാരം, ഗതാഗതം, വിതരണ ശൃംഖല എന്നിവയെ തകർക്കുന്ന ആഗോള വ്യവസ്ഥാപിത ആഘാതമാണെന്ന് നിരീക്ഷിച്ചു

  • ഇന്ധനലഭ്യത, പാചകവാതക ലഭ്യത, കപ്പൽ ഗതാഗതം, ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയിലും ആശങ്ക ഉയർന്നു

View All
advertisement