Scholarship Guide | ഇന്ത്യയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്‌കോളര്‍ഷിപ്പുകള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ബിരുദാനന്തരബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ലഭ്യമായ സ്‌കോളര്‍ഷിപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
രാജ്യത്ത് ഓരോ വര്‍ഷവും ഒട്ടേറെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ ചുരുക്കമാണ്. വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന സ്രോതസ്സുകളുടെ അഭാവമാണ് ഇതിന് കാരണം. 2020-21 അധ്യയന വര്‍ഷത്തില്‍ 4.14 കോടി വിദ്യാര്‍ഥികളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവയില്‍ 79.06 ശതമാനം പേര്‍ ബിരുദത്തിനും 11.5 ശതമാനം പേര്‍ ബിരുദാനന്തര ബിരുദത്തിനും പ്രവേശനം നേടിയവരാണെന്ന് ഓള്‍ ഇന്ത്യ സര്‍വെ ഓഫ് ഹയര്‍ എജ്യുക്കേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിരുദാനന്തരബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ലഭ്യമായ സ്‌കോളര്‍ഷിപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കേന്ദ്ര സ്‌കോളര്‍ഷിപ്പ്
മികച്ച മാര്‍ക്ക് സ്വന്തമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നുവെന്നത് ഉറപ്പാക്കുന്നതിനാണ് വലിയ തോതില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്രം ധാരാളം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.
എഐസിടിഇ പിജി സ്‌കോളര്‍ഷിപ്പ്
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദാനന്തര വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. എഐസിടിഇ അംഗീകൃത സ്ഥാപനത്തില്‍ M.E./M.Tech/M.Arch./M.Des ഉള്‍പ്പെടെയുള്ള കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കാന്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
advertisement
തെരഞ്ഞെടുപ്പ് രീതി
CAT, CEED അല്ലെങ്കില്‍ മറ്റ് പ്രസക്തമായ പ്രവേശന പരീക്ഷകളിലെ സ്‌കോര്‍ ഉള്‍പ്പെടെയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് എഐസിടിഇക്ക് അയയ്ക്കും. അതാത് സ്ഥാപനങ്ങള്‍ മറ്റ് വിശദാംശങ്ങള്‍ക്കൊപ്പം വ്യക്തിഗത വിശദാംശങ്ങള്‍, പ്രവേശന തീയതി എന്നിവ പരിശോധിക്കും.
എങ്ങനെ അപേക്ഷിക്കാം: https://pgscholarship.aicte-india.org/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
advertisement
പോസ്റ്റ് ഗ്രാജുവേറ്റ് ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ സിംഗിള്‍ ഗേള്‍ ചൈല്‍ഡ്
പ്രൊഷണല്‍ കോഴ്‌സുകളല്ലാത്തവയില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും 1200 പേര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കോഴ്‌സിന്റെ രണ്ട് വര്‍ഷത്തക്കേക്ക് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
30 വയസ്സില്‍ താഴെ പ്രായമുള്ള നോണ്‍-പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. മാതാപിതാക്കള്‍ക്ക് ഒറ്റകുട്ടിയായിരിക്കണം.
തെരഞ്ഞെടുപ്പ് രീതി
ആവശ്യമായ രേഖകള്‍ നല്‍കി പെണ്‍കുട്ടികള്‍ക്ക് അപേക്ഷ നല്‍കാം. അധികൃതർ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചശേഷം സ്‌കോളര്‍ഷിപ് അനുവദിക്കും. ugc.gov.in എന്ന ലിങ്ക് തുറന്ന് അപേക്ഷ നല്‍കാം.
advertisement
ഈ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെ, ധാരാളം മറ്റ് സ്‌കോളര്‍ഷിപ്പുകളും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് ഫോര്‍ മൈനോരിറ്റി സ്റ്റുഡന്റ്‌സ് അതില്‍ പ്രധാനപ്പെട്ടതാണ്. മുസ്ലീം, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ഓരോ വര്‍ഷവും 756 പേര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സ്റ്റഡീസ്, എഞ്ചിനീയറിങ്, ടെക്‌നോളജി എന്നിവയില്‍ എംഫില്‍ അല്ലെങ്കില്‍ പിച്ച്എഡി എടുക്കുന്നവര്‍ക്കും ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അതില്‍ 3 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് വേണ്ടിയും നീക്കിവെച്ചിരിക്കുന്നു.
advertisement
സംസ്ഥാനതല സ്‌കോളര്‍ഷിപ്പുകള്‍
രാജര്‍ഷി ഛത്രപതി ഷാഹു മഹാരാജ് ശിക്ഷന്‍ ശുല്‍ഖ് ശിഷ്യവൃത്തി പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്നാല്‍ പഠനത്തില്‍ മികച്ചവരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ട്യൂഷന്‍ ഫീസും 50 ശതമാനം പരീക്ഷാ ഫീസും ഈ സ്‌കോളര്‍ഷിപ്പിലൂടെ ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർ മഹാരാഷ്ട്ര സ്വദേശികളായിരിക്കണം. പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ കോഴ്‌സില്‍ പ്രവേശനം നേടിയവരായിരിക്കണം. അപേക്ഷകരുടെ കുടുംബ വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്.
advertisement
തിരഞ്ഞെടുപ്പ് രീതി
ബന്ധപ്പെട്ട അധികൃതർ രേഖകള്‍ പരിശോധിച്ചശേഷം സ്‌കോളര്‍ഷിപ്പ് അനുവദിക്കും.
https://mahadbt.maharashtra.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം.
സ്വകാര്യ സ്‌കോളര്‍ഷിപ്പുകള്‍
ധാരാളം സര്‍ക്കാര്‍ ഇതര സ്‌കോളര്‍ഷിപ്പുകളും ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കി വരുന്നുണ്ട്. വിവിധ കോര്‍പ്പറേഷനുകള്‍, ഫൗണ്ടേഷനുകള്‍ എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളുടെ പഠനചെലവ് മുഴുവനായും വഹിക്കുന്നവയുമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള അവസരവും ചില സ്വകാര്യ സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു.
റിലയന്‍സ് ഫൗണ്ടേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്
ഇന്ത്യയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പാണിത്. 100 പേര്‍ക്ക് ഇത് 6 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 80% ഫണ്ടുകളും ഓരോ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ ട്യൂഷനും നേരിട്ടുള്ള അക്കാദമിക് ചെലവുകള്‍ക്കുമായി മുന്‍കൂറായി അനുവദിക്കും. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍പ്പെടെ പരോക്ഷമായ അക്കാദമിക്, വ്യക്തിഗത വികസന ചെലവുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി ബാക്കിയുള്ള 20% ഫണ്ടുകള്‍ അനുവദിക്കും.
advertisement
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യയില്‍ നിന്ന് തന്നെ ഉന്നതവിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് GATE പരീക്ഷ അല്ലെങ്കില്‍ തത്തുല്യ പരീക്ഷയ്ക്ക് 550-1000 ഇടയില്‍ സ്‌കോര്‍ വേണം.
തിരഞ്ഞെടുപ്പ് രീതി
പല ഘട്ടങ്ങളിലൂടെയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. ആദ്യം പ്രൊഫൈലുകളില്‍ മികച്ചവ തെരഞ്ഞടുക്കും. തുടര്‍ന്ന് അഭിരുചി പരീക്ഷ നടത്തും. അപേക്ഷയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ രേഖകള്‍, റഫറന്‍സ് കത്തുകള്‍, എന്തിന് അപേക്ഷിക്കുന്നു എന്നതടക്കം സമര്‍പ്പിക്കണം. അഭിരുചി പരീക്ഷ വിജയിച്ചതിനുശേഷം ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.
https://scholarships.reliancefoundation.org/PG_Scholarship.aspx എന്ന ലിങ്കില്‍ കയറി അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എംബിഎ സ്‌കോളര്‍ഷിപ്പ്
ഇന്ത്യയില്‍ എംബിഎ എടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഐഡിഎഫ്‌സി ബാങ്ക് ആണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. രണ്ട് വര്‍ഷ കോഴ്‌സിന് രണ്ട് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒരു വര്‍ഷം 350 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിനു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഇന്ത്യയില്‍ എംബിഎ എടുക്കാന്‍ താത്പര്യപ്പെടുന്നവരായിരിക്കണം.
വിദ്യാര്‍ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം ഓണ്‍ ഗ്രൗണ്ട് സ്‌ക്രീനിങ്ങിന് വിധേയമാകുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.
https://www.idfcfirstbank.com/csr-activities/educational-initiatives/mba-scholarship എന്ന ലിങ്ക് തുറന്ന് അപേക്ഷ സമര്‍പ്പിക്കാം.
ടാറ്റ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ്, നരോതം സെഖ്സാരിയ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് എന്നിവ സ്വകാര്യമേഖലയില്‍ നിന്നുള്ള മറ്റ് പ്രധാന സ്‌കോളര്‍ഷിപ്പുകളാണ്.
നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്‍ജിഒകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നിരുന്നാലും, നമ്മുടെ രാജ്യത്തെ വലിയ വിദ്യാര്‍ത്ഥി ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, കൂടുതല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ അവതരിപ്പിക്കേണ്ടതാണ്. കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും സ്പോണ്‍സര്‍ഷിപ്പുകളും ആരംഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മില്‍ ശക്തമായ സഹകരണം ഉണ്ടാകണം,’ കോളേജ് സെര്‍ച്ചിന്റെ സഹസ്ഥാപകനും സിഇഒയുമായ അനിരുദ്ധ് മോട്വാനി പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 06, 2023 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Scholarship Guide | ഇന്ത്യയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്‌കോളര്‍ഷിപ്പുകള്‍