advertisement

കേരള ഡിജിറ്റല്‍ സർവകലാശാല; ജോലി സാധ്യതയുള്ള കോഴ്സുകളിൽ ഏതാനും ഒഴിവുകൾ; പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം

Last Updated:

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20

തിരുവനന്തപുരം: കേരള സർക്കാർ - പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ ആരംഭിച്ച ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് പട്ടികജാതിക്കാരായ യുവജനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 20.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബ്ലോക്ക് ചെയിൻ,  സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്സ് - പിസിബി ഡിസൈൻ എന്നീ കോഴ്സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത്.
2024 - 25 അക്കാദമിക വർഷത്തെ ബാച്ചുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും, ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരളത്തിലെ പ്രമുഖ സാങ്കേതിക - വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽ പ്രവേശനവും ഡിജിറ്റൽ സർവകലാശാല ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലാപുരം ക്യാമ്പസുമായോ , കേരള സർക്കാർ - പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.
advertisement
അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് http://duk.ac.in/skills/ , 0471-2788000,
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
കേരള ഡിജിറ്റല്‍ സർവകലാശാല; ജോലി സാധ്യതയുള്ള കോഴ്സുകളിൽ ഏതാനും ഒഴിവുകൾ; പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement