13-ാം വയസിൽ ഐഐടി സീറ്റുറപ്പിച്ചു; 24-ാം വയസിൽ ആപ്പിളിൽ ജോലി; അഭിമാനമായി ബീഹാറിലെ കർഷകപുത്രൻ

Last Updated:

2013 ൽ ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ 679-ാം റാങ്ക് നേടിയ കുമാർ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥികൂടിയാണ്

ഐഐടി
ഐഐടി
ഇന്ത്യയിലെ മത്സര പരീക്ഷകളിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് ഐഐടി ജെഇഇ പ്രവേശന പരീക്ഷ. എന്നാൽ തന്റെ 13-ാം വയസ്സിൽ തന്നെ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സീറ്റ് നേടി, 24- ആം വയസ്സിൽ ആപ്പിളിൽ ജോലി സ്വന്തമാക്കിയി യുവാവിന്റെ വിജയഗാഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ബിഹാറിലെ ഭോജ്പൂർ സ്വദേശിയായ സത്യം കുമാർ ആണ് ഈ മിടുക്കനായ യുവാവ്. ഒരു സാധാരണക്കാരനായ കർഷകന്റെ മകൻ. 2013 ൽ ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ 679-ാം റാങ്ക് നേടിയ കുമാർ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥികൂടിയാണ്. തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് യുവാവ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
2012-ൽ കുമാർ തന്റെ ആദ്യ ശ്രമത്തിൽ പരീക്ഷ പാസായെങ്കിലും 8,137 ആയിരുന്നു അഖിലേന്ത്യാ റാങ്ക്. അങ്ങനെയിരിക്കയാണ് രണ്ടാമതും ഇതിനായി തയ്യാറെടുത്തത്. തുടർന്ന് 2018 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്- എംടെക് കോഴ്‌സിൽ ബിരുദവും നേടി. ശേഷം ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്‌ഡി ചെയ്യാനായി കുമാർ അമേരിക്കയിലേക്ക് പറന്നു. അങ്ങനെ തന്റെ 24- ആം വയസ്സിൽ ആപ്പിളിൽ ജോലി സ്വന്തമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കൂടാതെ 2023 ഓഗസ്റ്റ് വരെ മെഷീൻ ലേണിംഗ് ഇന്റേണായി പ്രവർത്തിക്കുകയായിരുന്നു കുമാർ.
advertisement
നേരത്തെ ബിസൽപൂരിലെ ഉമരിയ ഗ്രാമത്തിൽ ഒരു സാധാരണ കർഷകന്റെ മകനായ ജഗദീഷ് ചന്ദ്ര എന്ന യുവാവും ഇത്തരത്തിൽ സുവർണ്ണ നേട്ടം സ്വന്തമാക്കിയിരുന്നു. ഇവരുടെ കർഷക കുടുംബത്തിൽ നിന്ന് കോളേജിൽ പ്രവേശിക്കുന്ന ആദ്യത്തെ ആളും ജഗദീഷ് ചന്ദ്രയായിരുന്നു. നിലവിൽ ബെംഗളൂരുവിലെ ലെൻസ്കാർട്ടിൽ സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്യുകയാണ് ഈ 22 കാരൻ. തന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടും തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പിതാവിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന തന്റെ കുടുംബം വയറു നിറയ്ക്കാൻ പോലും പാടുപെടുന്ന സമയം പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കൃഷിയോടൊപ്പം ജഗദീഷിന്റെ പിതാവ് കൂലിപ്പണി ചെയ്തതാണ് കുടുംബം നോക്കിയിരുന്നത്.
advertisement
” എനിക്ക് കമ്പ്യൂട്ടറുകളിൽ വലിയ താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ എന്റെ സ്‌കൂളിന് നല്ല അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഒരിക്കലും അവസരം ലഭിച്ചില്ല. അവസാനം ഒരുപാട് കഷ്ടപ്പെട്ട് കോളേജിലെ രണ്ടാം വർഷത്തിൽ എനിക്ക് ഒരു ലാപ്ടോപ്പ് കിട്ടി. അങ്ങനെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, വെബ് ആപ്ലിക്കേഷനുകൾ, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവ പഠിക്കാൻ ഞാൻ യൂട്യൂബ് വീഡിയോകൾ കാണാൻ തുടങ്ങി” എന്നും ജഗദീഷ് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
13-ാം വയസിൽ ഐഐടി സീറ്റുറപ്പിച്ചു; 24-ാം വയസിൽ ആപ്പിളിൽ ജോലി; അഭിമാനമായി ബീഹാറിലെ കർഷകപുത്രൻ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement