ഐ.ഐ.ടികളിലടക്കം പിന്നാക്കവിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ്. ദേശീയപ്രാധാന്യമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിക്കാൻ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്ന തരത്തിലുളള സ്കോളർഷിപ്പ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം . ഇതിനായി 14 വർഷം പഴക്കമുള്ള ഉത്തരവ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പരിഷ്കരിച്ചു.
ഫീസ് മുൻകൂട്ടി അടയ്ക്കാതെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാൻ ഫ്രീഷിപ്പ് കാർഡുകളും ഏർപ്പെടുത്തും. അതിനായി ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജാതി-വരുമാന വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം.
വിദ്യാഭ്യാസത്തിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർ ഥികളുടെ മാഗ്നാകാർട്ടയാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശേഷണം. ഇതിനുമുമ്പ് 2009 ലാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി ഉത്തരവിറക്കിയത്.
Also read-മിഷൻ കർമ്മയോഗി: സിവിൽ സർവീസ് പരിശീലനത്തിൽ മസൂറിയിലെ അക്കാദമി വരുത്തിയ മാറ്റങ്ങൾ
എവിടെയെല്ലാം
രാജ്യത്തെവിടെയുമുള്ള ഐ.ഐ.ടി.കൾ, കല്പിതസർവകലാശാലകൾ, സി.എ., ഐ.സി.ഡബ്ല്യു.എ., സി.എഫ്.എ., സി.ജി. കോഴ്സുകൾ, പുതുതലമുറ കോഴ്സു കൾ തുടങ്ങിയവയെല്ലാം സ്കോളർഷിപ്പുണ്ടാവും.
സ്കോളർഷിപ്പ് ഇങ്ങനെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.