സർക്കാർ സ്കോളർഷിപ്പോടെ ഐസിടി അക്കാദമിയില്‍ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷൻ്റെ (കെ.കെ.ഇ.എം) പിന്തുണയോടെ ഐ.സി.ടി. അക്കാദമി ഓഫ് കേരള നൽകുന്ന രണ്ടു മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ചേരാനായി ഇപ്പോൾ അവസരം. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ പൈത്തൺ പ്രോഗ്രാമിങ്, ഫ്രണ്ട് എൻഡ് അപ്ലിക്കേഷൻ ഡെവലപ്മെൻ്റ് വിത്ത് ആംഗുലാർ, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ബിസിനസ് ഇൻ്റലിജൻസ് വിത്ത് പവർ ബി.ഐ, ഡെവോപ്സ് വിത്ത് അഷൂർ തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ് ലഭിക്കുന്നു. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർത്ഥികൾക്ക് ഐ.സി.ടി അക്കാദമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിൻ്റെ 15% ക്യാഷ് ബാക്കായി നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 07, 2024 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സർക്കാർ സ്കോളർഷിപ്പോടെ ഐസിടി അക്കാദമിയില്‍ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം