COVID 19| കോവിഡിനോട് പോയി പണിനോക്കാൻ പറഞ്ഞു; 105കാരി അസ്മാ ബീവി കാണിച്ചുതരുന്നത് അതിജീവനത്തിന്റെ പാഠം
- Published by:Rajesh V
- news18-malayalam
Last Updated:
പത്ത് ദിവസത്തെ ചികിത്സയിലൂടെ കോവിഡിനെ തോൽപ്പിച്ചാണ് മുത്തശ്ശി ആശുപത്രി വിട്ടത്.
അസ്മാബീവി, ഈ പേര് ഇനി ചരിത്രമാണ്. സംസ്ഥാനത്ത് കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ വ്യക്തി. 105 വയസിലാണ് കോവിഡ് എന്ന മഹാമാരിയെ തോൽപിച്ച് അസ്മാ ബീവി താരമാകുന്നത്.
കോവിഡ് ആശങ്ക വർധിക്കുന്നതും രോഗബാധിതരോ നിരീക്ഷണത്തിലുള്ളതോ ആയ പലരും ആത്മഹത്യ ചെയ്യുന്നതും വാര്‍ത്തയാകുമ്പോൾ അതിജീവനത്തിന്റെ പാഠവും സാക്ഷിയുമാവുകയാണ് അഞ്ചൽ സ്വദേശിയായ അസ്മാബീവിയെന്ന മുതുമുത്തശ്ശി.
ജൂലൈ 20 നാണ് പനിയും ചുമയും ഉള്‍പ്പടെ കോവിഡ് ലക്ഷണങ്ങളുമായി അസ്മാബീവി ചികിത്സയ്ക്ക് എത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വയോധികയെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ദിവസവും മെഡിക്കല്‍ സംഘം ആരോഗ്യനില വിലയിരുത്തി.
പത്ത് ദിവസത്തെ ചികിത്സയിലൂടെ കോവിഡിനെ തോൽപ്പിച്ചാണ് മുത്തശ്ശി ആശുപത്രി വിട്ടത്. മികച്ച പരിചരണമാണ് ലഭിച്ചതെന്ന് അസ്മാബീവി പറഞ്ഞു. ഡോക്ടർമാരോടും മറ്റുള്ളവരോടും മനസ്സു നിറഞ്ഞ നന്ദി. രോഗത്തെ മറികടക്കാമെന്ന നല്ല ആത്മവിശ്വാസമുണ്ടായിരുന്നു - അസ്മാബീവി പറഞ്ഞു.
advertisement
TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
അസാമാന്യമായ മനോബലമായിരുന്നു അസ്മാബീവി പുലര്‍ത്തിയിരുന്നതെന്ന് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മകളും കൊച്ചുമക്കളും അവരുടെ മക്കളുമായി അഞ്ചലിലെ വീട്ടിലാണിപ്പോൾ അസ്മാബീവി.
Location :
First Published :
Jul 30, 2020 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കോവിഡിനോട് പോയി പണിനോക്കാൻ പറഞ്ഞു; 105കാരി അസ്മാ ബീവി കാണിച്ചുതരുന്നത് അതിജീവനത്തിന്റെ പാഠം






